Image

നവയുഗം വനിതാ സമ്മേളനവും കലാസന്ധ്യയും സംഘടിപ്പിച്ചു

അനില്‍ കുറിച്ചിമുട്ടം Published on 21 March, 2012
നവയുഗം വനിതാ സമ്മേളനവും കലാസന്ധ്യയും സംഘടിപ്പിച്ചു
ദമാം: നവയുഗം വനിതാ വേദി വനിതാ ദിനത്തോടനുബന്ധിച്ച്‌ `മരുഭൂവിലെ പെണ്‍സര്‍ഗ്ഗാത്മക ജീവിതം' എന്ന തലക്കെട്ടൊടെ സമ്മേളനം സംഘടിപ്പിച്ചു.

തൊഴില്‍, മറ്റിതര മേഖലകളില്‍ സ്‌ത്രീകളനുഭവിക്കേണ്ടിവരുന്ന ചൂഷണത്തെ ഓര്‍മ്മിപ്പിച്ചുകൊണ്‌ട്‌ പ്രതിഭ പ്രിജി സ്വാഗതം പറഞ്ഞു. സഫിയ അജിത്‌ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ നവയുഗത്തിന്റെ നിലപാടുകളും കാഴ്‌ചാടുകളും പരാമര്‍ശിച്ചുകൊണ്‌ട്‌ തുടങ്ങിയ സമ്മേളനം പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകയും അല്‍ഖോസാമ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ശ്രീദേവി മേനോന്‍ ഉദ്‌ഘാടനം ചെയ്‌തു. പഴയ ദുര്‍ബലയും അബലയുമായ സ്‌ത്രീയില്‍ നിന്ന്‌ സമൂഹത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ശേഷിയുള്ള ശക്തയായ വനിതകളാണ്‌ ഉണ്‌ടാകേണ്‌ടതെന്നും ഒരേസമയം ഒന്നിലധികം കാര്യങ്ങളില്‍ വ്യാപരിക്കാന്‍ അവര്‍ക്കാകുമെന്നും ഉദ്‌ഘാടന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

വിശിഷ്‌ടാതിഥികളായ ഡോ. ലിഡിയ ജോര്‍ജ്‌ (സണ്‍ഷൈന്‍ സ്‌കൂള്‍ പ്രിന്‍സില്‍), ഡോ. ടെസ്സി റോണി (ആര്‍മി ഹോസ്‌പിറ്റല്‍), ഡോ. അപര്‍ണ്ണ (ഇ്യന്ത്യന്‍ സ്‌കൂള്‍ സ്റ്റുഡന്‍സ്‌ കൗണ്‍സിലര്‍), റൂബി ജോസഫ്‌ (ഇന്ത്യന്‍ സ്‌കൂള്‍ ടീച്ചര്‍) എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച്‌ ചടങ്ങില്‍ സംസാരിച്ചു. സ്‌ത്രികള്‍ അവരുടെ ശക്തി തിരിച്ചറിയേണ്‌ടത്‌ സ്‌ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവും മൂല്യത്തില്‍ ഊന്നിയാവണം. കുട്ടികളിലെ സ്വഭാവരൂപികരണത്തില്‍ അമ്മമാരുടെ പങ്ക്‌ വളരെ വലുതാണ്‌, വിദ്യാഭ്യാസവും വായനയും സ്‌ത്രീയുടെ ബൗദ്ധിക ഉന്നമനത്തിന്‌ അത്യാന്താപേക്ഷിതമാണ്‌, വനിതാ ദിനം ഒരു ദിവസത്തെ ഓര്‍മ്മപ്പെടുത്തലാകരുത്‌.

ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥയിലെ സ്‌ത്രീ പരസ്യവസ്‌തു ആകുന്നതിനുപകരം അതിനുമപ്പുറമുള്ള അവളുടെ സത്തയെ കണെ്‌ടത്താനാകണമെന്നും ആശംസാ പ്രസംഗത്തില്‍ നന്ദിനി മേനോനും ഷബ്‌ന നജീബും സനീജ സഗീറും തസ്‌നി അന്‍വറും സിനി റിയാസും റീജ ഹനീഫയും അഭിപ്രായപ്പെട്ടു.

ചടങ്ങിന്‌ ഷഹല ജലാല്‍ നന്ദി പറഞ്ഞു. പ്രശസ്‌ത സംഗീത സംവിധായകന്‍ ബോംബേ രവിയുടെ ഓര്‍മ്മക്ക്‌ മുന്നില്‍ ആദ്യ ഗാനം സമര്‍പ്പിച്ചുകൊാണ്‌ടാണ്‌ കലാസന്ധ്യ ആരംഭിച്ചത്‌. അനഘ, ഗോപിക, ജിന്‍ഷ, വര്‍ഷ, രേഷ്‌മ, റൈഹാന, ഫര്‍ഹാന, പ്രശോഭ്‌, ആന്‍മേരി, വാണി, വേദ, ശ്രുതി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കലാപരിപാടികള്‍ സദസ്സിനെ ഹൃദ്യമാക്കി. ഷഹന ജലാല്‍ അവതാരകയും പ്രതിഭ പ്രിജി പ്രോഗ്രാം കോ-ഓഡിനേറ്ററുമായിരുന്നു.
നവയുഗം വനിതാ സമ്മേളനവും കലാസന്ധ്യയും സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക