Image

കേസ് ഒത്തുതീര്‍പ്പാക്കി; മഞ്ജു വാര്യരുടെ മോഹന്‍ലാല്‍ ചിത്രം വിഷുവിന് തിയറ്ററുകളിലേക്ക്

Published on 12 April, 2018
കേസ് ഒത്തുതീര്‍പ്പാക്കി; മഞ്ജു വാര്യരുടെ മോഹന്‍ലാല്‍ ചിത്രം വിഷുവിന് തിയറ്ററുകളിലേക്ക്

കൊച്ചി: കഥ മോഷ്ടിച്ചെ ആരോപണത്തെ തുടര്‍ന്ന് കോടതി മോഹന്‍ലാല്‍ സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ സ്‌റ്റേ നീക്കി. കലവൂര്‍ രവികുമാറിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അഞ്ചു ലക്ഷം രൂപ നല്‍കിയതോടെയാണ് തൃശ്ശൂര്‍ ജില്ലാ കോടതി ഏര്‍പ്പെടുത്തിയ സ്‌റ്റേ നീങ്ങിയത്. ഇതോശട മഞ്ജുവാര്യര്‍ നായികയായ ചിത്രം വിഷു റിലീസ് ആയി തിയറ്ററുകളില്‍ എത്തും.

മഞ്ജു വാര്യരെ നായികയാക്കി സാജിത് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോഹന്‍ലാല്‍. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് തൃശ്ശൂര്‍ അതിവേഗ കോടതി ചിത്രത്തിന്റെ പ്രദര്‍ശനം സ്‌റ്റേ ചെയ്തത്.

വിഷുവിന്റെ തലേന്നാണ് മഞ്ജുവാര്യരുടെ ചിത്രത്തിന് റിലീസ് തീരുമാനിച്ചിരുന്നത്.മഞ്ജു വാര്യര്‍ മീനുക്കുട്ടി എന്ന മോഹന്‍ലാല്‍ ഫാനിനെ അവതരിപ്പിക്കുന്നതാണ് ചിത്രം. 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന കഥാസമാഹാരത്തെ അനുകരിച്ചാണ് മോഹന്‍ലാല്‍ എന്ന ചിത്രമെന്ന് ആരോപണമുയര്‍ത്തിയാണ് രവികുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുനീഷ് വാരനാടാണ്. 

ചിത്രത്തിന്റെ തിരക്കഥ കോപ്പിയാണെന്ന് ആരോപിച്ച് നേരത്തെ ഫെഫ്കയ്ക്കും രവികുമാര്‍ പരാതി നല്‍കിയിരുന്നു. ഇതു തന്റെ കുട്ടികള്‍ക്കുവേണ്ടിയുള്ള കഥയാണെന്നും. ഇവര്‍ എന്നെ പല തരത്തിലും അപമാനിച്ചതുകൊണ്ടാണ് തനിക്ക് കേസുമായി മുന്നോട്ടു പോകേണ്ടി വന്നതെന്നും രവികുമാര്‍ വ്യക്തമാക്കിയിരുന്നു.  എന്നാല്‍ സിനിമയില്‍ പകര്‍പ്പവകാശലംഘനം നടന്നിട്ടില്ലെന്ന് സംവിധായകന്‍ സാജിദ് യഹിയ പ്രതികരിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക