Image

ഡബ്ല്യുഎംസി മൊബൈല്‍ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു

Published on 12 April, 2018
ഡബ്ല്യുഎംസി മൊബൈല്‍ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു

ഡബ്ലിന്‍: മലയാള ഭാഷയും വായനാശീലവും അയര്‍ലന്‍ഡ് മലയാളികള്‍ക്കിടയില്‍ പരിഭോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രന്ഥശാലയുടെ മൈബൈല്‍ ലൈബ്രറി ബ്യൂമോണ്ടില്‍ നിന്നും പ്രയാണം ആരംഭിച്ചു. 

കഴിഞ്ഞ ദിവസം ബ്യൂമോണ്ടില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രന്ഥ ശാല ലൈബ്രേറിയന്‍ ശ്രീകുമാര്‍ നാരായണന്‍, ജയ്‌നി സാജനു ബുക്കു കൈമാറി മൊബൈല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. 

വരും മാസങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളില്‍ ബ്യൂമോണ്ട്, സ്വോര്‍ഡ്‌സ്, ഫിംഗ്ലാസ്, ബ്ലാഞ്ചാര്‍ഡ്‌സ് ടൗണ്‍, ക്ലോണി, ലക്സ്ലിപ്പ് , രാത്തോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ മൊബൈല്‍ ലൈബ്രറിയിലൂടെ അയര്‍ലന്‍ഡ് മലയാളികള്‍ക്ക് പുസ്തകം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരുക്കുന്നത്.

ഡബ്ല്യുഎംസി ലൈബ്രറിയില്‍ ലഭ്യമായ പുസ്തകങ്ങളുടെ വിവരങ്ങള്‍ 

വിവരങ്ങള്‍: ശ്രീകുമാര്‍ നാരായണന്‍ 089 410 8022

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക