Image

ഐപിസി മിഡ് വെസ്റ്റ് റീജിയനു പുതിയ നേതൃത്വം

ഫിന്നി സാം Published on 12 April, 2018
ഐപിസി മിഡ് വെസ്റ്റ് റീജിയനു പുതിയ നേതൃത്വം
ടെക്‌സസ്: ഡാലസ് , ഹൂസ്റ്റണ്‍, ഒക്‌ലഹോമ, ഓസ്റ്റിന്‍, സാന്‍അന്റോണിയോ എന്നീ പട്ടണങ്ങളിലെ ഐപിസി സഭകളുടെ ഐക്യവേദിയായ മിഡ് വെസ്റ്റ് റീജിയനിന്റെ ജനറല്‍ ബോഡി മാര്‍ച്ച് 3ന് ഐപിസി ഹെബ്രോന്‍ ഗാര്‍ലാന്‍ഡ് ടെക്‌സസില്‍പാ. ഷാജി ഡാനിയേലിന്റെ അധ്യക്ഷതയില്‍ നടന്നു.

പ്രസ്തുത ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള (2018– 2020) കൗണ്‍സിലിനെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് പാ. കെ. സി. ചാക്കോ (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്റ് പാ. കെ. വി. തോമസ് (ഡാലസ്), സെക്രട്ടറി പാ. മാത്തുക്കുട്ടി സാമുവേല്‍( ഒക്‌ലഹോമ), ജോയിന്റ് സെക്രട്ടറി സാം വര്‍ഗീസ് (ഡാലസ്) ട്രഷറര്‍ ജോസഫ് കുര്യന്‍ (ഹൂസ്റ്റണ്‍), ജനറല്‍ കൗണ്‍സില്‍ മെമ്പേഴ്‌സ് ജോസ് സാമുവല്‍ ( ഒക്‌ലഹോമ) കെ. സി. ജേക്കബ് (ഹൂസ്റ്റണ്‍), മീഡിയ കോ ഓര്‍ഡിനേറ്റര്‍ ഫിന്നി സാം (ഡാലസ്), ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ കെ. വി. ഏബ്രഹാം ( ഒക്‌ലഹോമ), മിഷന്‍ ബോര്‍ഡ് കോ ഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ വര്‍ക്കി (ഡാലസ്). 24 പാസ്റ്റേഴ്‌സും 22 സഹോദരന്മാരും അടങ്ങുന്ന കൗണ്‍സില്‍ റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക