Image

പി.ടി.തോമസ്‌ എം.പിക്ക്‌ അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം സ്വീകരണം നല്‍കി

അനില്‍ സി. ഇടിക്കുള Published on 21 March, 2012
പി.ടി.തോമസ്‌ എം.പിക്ക്‌ അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം സ്വീകരണം നല്‍കി
അബുദാബി: ഇന്ദിരാഗാന്ധി സോഷ്യല്‍ റിസര്‍ച്ച്‌,വെല്‍ഫയര്‍ അന്റ്‌ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള സി.പി ശ്രീധരന്‍ സ്‌മാരക കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ യു.എ.ഇ യില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ പി.ടി.തോമസ്‌ എം.പി ക്ക്‌ അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം സ്വീകരണം നല്‍കി.പ്രസിഡന്റ്‌ ഷുക്കൂര്‍ ചാവക്കാട്‌ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സ്വാഗതവും സെക്രട്ടറി നിസാര്‍ നന്ദിയും പറഞ്ഞു.ട്രസ്റ്റിന്റെ നേത്രത്വം വഹിക്കുന്ന മൂസാ ടി. ഏടപ്പനാട്‌, അര്‍.വി. മുഹമ്മദ്‌ കുട്ടി, മലയാളി സമാജം ജനര്‍ല്‍ സെക്രട്ടറി കെ.എച്ച്‌.താഹിര്‍, വീക്ഷണം കേന്ദ്ര കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ സി.എം അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.
പി.ടി.തോമസ്‌ എം.പിക്ക്‌ അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക