Image

വെറുംവാക്ക് പറയാന്‍ പോലും സാധിക്കില്ലല്ലോ മോളേ: രജിത് ലീല രവീന്ദ്രന്‍

Published on 12 April, 2018
വെറുംവാക്ക് പറയാന്‍ പോലും സാധിക്കില്ലല്ലോ മോളേ: രജിത് ലീല രവീന്ദ്രന്‍
ജമ്മു ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശമായി നിലനിര്‍ത്തുന്നതിന് അശ്രാന്ത പരിശ്രമം നടത്തുന്ന ഹിന്ദുത്വവാദികള്‍ ജമ്മുവിനടുത്ത 'കത്വവ' എന്ന സ്ഥലത്തു ഇത്തവണ മോഡസ് ഒപെറാണ്ടി ഒന്നു മാറ്റിപ്പിടിച്ചു. മുസ്ലിം നൊമാഡുകളായ ബക്കര്‍വാളുകളെ ഭയപ്പെടുത്തി ഓടിക്കാന്‍, ഒരു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടത്തിയത് മനുഷ്യ മനസിനെ മരവിപ്പിച്ചു നിര്‍ത്തുന്ന അതിക്രൂരതയാണ്.

തന്റെപ്രായപൂര്‍ത്തിയാകാത്ത മരുമകനെ കൂടി ഉപയോഗിച്ച് (ജുവനൈല്‍ നിയമപരിരക്ഷക്കായി ) ഒരു മുസ്‌ലീം ഇടയ പെണ്‍കുട്ടിയെ തട്ടിയെടുത്തു മാനഭംഗം ചെയ്തു മൃഗീയമായി കൊല്ലുന്നു. എട്ടു വയസ് പ്രായമുള്ള ആസിഫ ബാനു എന്ന പിഞ്ചു ബാലികയാണ് ദാരുണ മരണ ത്തിനിരയായത്. ഈ മരണത്തിനും അതിനു മുമ്പുള്ള നിരന്തര ബലാല്‍ക്കാരങ്ങള്‍ക്കും വേദിയായത് അടുത്തുള്ള അമ്പലവും. നാടു മുഴുവന്‍ ആസിഫയെ അന്വേഷിച്ചു നടന്നപ്പോളും അവള്‍ അമ്പലത്തില്‍ ബോധമില്ലാതെ കിടപ്പുണ്ടായിരുന്നു. കാവലായി കുറേ മനുഷ്യ വേഷം കെട്ടിയ രാക്ഷസ്സരും. പിന്നെയും, പിന്നെയും ക്രൂര മായി പീഡിപ്പിച്ചിട്ടാണ് അവര്‍ ആ കുഞ്ഞിനെ കൊന്നു തിന്നത്. ഒടുവില്‍, വലിച്ചെറിഞ്ഞ ശരീരം കണ്ടെത്തിയപ്പോള്‍ സ്ഥിരമായി സംസ്കരിക്കുന്ന സ്ഥലത്തു അതിനനു വദിക്കാത്തത്ര പകയാണവര്‍ക്ക് എട്ടുവയസുകാരിയോട് ഉണ്ടായിരുന്നത്.

2018 ജനുവരിയില്‍ നടന്ന ഈകൊലപാതകം മറച്ചു വെക്കാന്‍ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രതികളാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിട്ടും ഇതിനെതിരെ, ഹിന്ദു സ്വാഭിമാനം സംരക്ഷിക്കാനായിരി ക്കണം വക്കീലന്മാരുടെ നേതൃത്വത്തില്‍ ജമ്മുവില്‍ സമരം തുടരുകയാണ്.

ഒരു ലഹള കൂടി നടത്തി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ളശ്രമമായിരിക്കും,മുസാഫാര്‍പൂര്‍ യാദൃശ്ചികമല്ലല്ലോ. സമാനതകളില്ലാത്ത ക്രൂരത ആ പിഞ്ചു കുഞ്ഞിനോട് ചെയ്തിട്ടും എന്തിനാണ് കഴുകന്മാരെ, ഇരകളുടെ മേല്‍ ദ്രംഷ്ടകളുയര്‍ത്തി വീണ്ടും,വീണ്ടും രാകി പറക്കുന്നത് . ഇനി ഒരു ആസിഫ ബാനു ഉണ്ടാകില്ല എന്നൊരു വെറുംവാക്ക് പറയാന്‍ പോലും മോളേ നിന്റെ മരണം കൊണ്ടാ കുന്നില്ലല്ലോ.

ഇതു പോലുള്ള പീഡന കഥകള്‍ മുമ്പും കേട്ട് മനസ്സ് മരവിച്ചതു കൊണ്ടാണ് ആര്‍ഷ 
ഭാരത സംസ്കാരം എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ മറു ശ്വാസത്തില്‍ തന്നെ 'ഭാ' എന്നും പറയുന്നത്.
വെറുംവാക്ക് പറയാന്‍ പോലും സാധിക്കില്ലല്ലോ മോളേ: രജിത് ലീല രവീന്ദ്രന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക