Image

കശ്‌മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊന്ന കേസ്‌: ഞെട്ടിക്കുന്ന വിവരങ്ങളുമായി കുറ്റപത്രം

Published on 12 April, 2018
കശ്‌മീരില്‍  എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊന്ന കേസ്‌: ഞെട്ടിക്കുന്ന വിവരങ്ങളുമായി കുറ്റപത്രം
ജമ്മു കശ്മീര്‍: ജമ്മുവിലെ കത്വയില്‍ എട്ടുവയസുകാരി ആസിഫയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്ന കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി കുറ്റപത്രം. പ്രതികളിലൊരാള്‍ കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിനു വേണ്ടി മാത്രം കിലോ മീറ്ററുകള്‍ താണ്ടി കത്വയില്‍ എത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. രണ്ടു പൊലിസുകാരടങ്ങുന്ന ആറംഗസംഘം ആസിഫയെ മൂന്നു തവണ ബലാല്‍സംഗത്തിനിരയാക്കി എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ജനുവരി 17നാണ് ജമ്മുകാശ്മീരിലെ കത്വയിലെ രസന ഗ്രാമത്തിലെ വനമേഖലയില്‍ നിന്നും ആസിഫ എന്ന എട്ടു വയസുകാരിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ജനുവരി പത്തിന് കുട്ടിയെ കാണാതായിരുന്നു. ഒരാഴ്ച പ്രതികള്‍ കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ ഒളിച്ചു താമസിപ്പിച്ചു.

ബലാത്സംഗത്തിന് മുമ്ബ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ 'ദേവസ്ഥാന'ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി. ക്ഷേത്രത്തിനുള്ളില്‍ വെച്ചായിരുന്നു ബലാല്‍സംഗം എന്നതിന് ഡി.എന്‍.എ പരിശോധനയില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു. ബലാല്‍സംഗത്തിനിരയാക്കിയ ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചു.

കൊല്ലുന്നതിന് തൊട്ടുമുമ്ബ് പ്രതികളിലൊളായ പൊലിസ് ഓഫീസര്‍ മറ്റുള്ളവരോട് ഒന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. കൊല്ലുന്നതിന് മുമ്ബ് അവസാനമായി ഒരിക്കല്‍ കൂടി അയാള്‍ക്ക് ബലാത്സംഗം ചെയ്യണമായിരുന്നുവത്രേ!. കുറ്റപത്രത്തിലെ ഭീകരമായ വിവരങ്ങളാണിത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുര്‍ന്നുള്ള ദിവസങ്ങളില്‍ എവിടെയാണ് ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കുന്നത് എന്നറിയാമായിരുന്ന പ്രാദേശിക പൊലിസുകാര്‍ക്ക്, കണ്ടില്ലെന്ന് നടിക്കാന്‍ പ്രതികള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും കുറ്റപത്രം പറയുന്നു.

കുറ്റപത്രമനുസരിച്ച് റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗകൊലപാതകത്തിന്റെ സൂത്രധാരന്‍. അയാളും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇവര്‍ മൂന്നുപേരേയും കൂടാതെ പ്രത്യേക പൊലിസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്കോണ്‍സ്റ്റബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവുനശിക്കാന്‍ ശ്രമിച്ചതിന് ദത്ത, രാജ് എന്നീ പൊലിസുകാരെയും അറസ്റ്റുചെയ്തു.

പ്രദേശത്തെ മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ (ആട്ടിടയര്‍) അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക എന്ന പ്രദേശിക ഹൈന്ദവസംഘത്തിന്റെ താത്പര്യപ്രകാരമാണ് കുഞ്ഞിനെ ബലാത്സംഗം ചെയത് കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചതെന്നാണ് പൊലിസ് പറയുന്നത്.

പ്രതികളെ രക്ഷിക്കാന്‍ സ്ഥലത്തെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം നടന്നു. അവര്‍ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക