Image

പാക്ക് നയതന്ത്ര പ്രതിനിധികള്‍ക്ക് യു.എസില്‍ നിയന്ത്രണം

Published on 12 April, 2018
പാക്ക് നയതന്ത്ര പ്രതിനിധികള്‍ക്ക് യു.എസില്‍ നിയന്ത്രണം
യു.എസിലെ പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മെയ് ഒന്നുമുതല്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ജോലി സ്ഥലത്തുനിന്ന് 25 മെയില്‍ ദൂരപരിധിയില്‍ മാത്രമെ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമുള്ളൂ.    ഈ ദൂരപരിധിക്കപ്പുറം യാത്രചെയ്യാണമെങ്കില്‍ അഞ്ച് ദിവസം മുമ്പെങ്കിലും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടെന്നും ഡോണ്‍ ദിനപത്രം അടക്കമുള്ളവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക് വിദേശകാര്യ മന്ത്രാലയത്തിനും വാഷിങ്ങ്ടണിലുള്ള പാക് സ്ഥാനപതി കാര്യാലയത്തിനും ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിക്കഴിഞ്ഞുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലുള്ള അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ നിയന്ത്രണങ്ങള്‍ ഉള്ളകാര്യം അറിയിപ്പില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

യാത്രാ നിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റ് നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക