Image

ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍

Published on 12 April, 2018
ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍
യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്: ഫോമാ കണ്‍ വന്‍ഷനില്‍ 50 കുടുംബങ്ങളെ പങ്കെടുപ്പിക്കുക ലക്ഷ്യമിട്ട എമ്പയര്‍ റീജിയനും ആര്‍.വി.പി പ്രദീപ് കുമാറും അതിലേറെ റജിസ്റ്റ്രെഷന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറക്കും സെക്രട്ടറി ജിബി തോമസിനും കൈമാറിക്കൊണ്ട് ഒരിക്കല്‍ കൂടി മികവിന്റെ ചരിത്രമെഴുതി.

റീജിയനില്‍ നിന്നു ദേശീയ സമിതിയിലേക്കു മത്സരിക്കുന്ന ജോണ്‍ സി. വര്‍ഗീസ് (സലിം-പ്രസിഡന്റ്), ഫിലിപ്പ് ചെറിയാന്‍ (സാം-വൈസ് പ്രസിഡന്റ്)ഷിനു ജോസഫ് (ട്രഷറര്‍) രേഖാ നായര്‍ (ജോ. സെക്രട്ടറി) ഗോപിനാഥ കുറുപ്പ് (ആര്‍.വി.പി.) എന്നിവരെ ഒരേ വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തു. മെട്രോ റീജിയന്‍ അംഗവും അഡൈ്വസറി ബോര്‍ഡ് ചെയര്‍ സ്ഥാനാര്‍ഥിയുമായ തോമസ് ടി. ഉമ്മനും സംസാരിച്ചു.

പന്ത്രണ്ട് ഫോമ റീജിയനുകളില്‍ ഏതാനും എണ്ണം മികച്ച പ്രവത്തനം കാഴ്ച വയ്ക്കുന്നുണ്ടെന്നും അതില്‍ ഒന്നാണു എമ്പയര്‍ റീജിയനെന്നും ബെന്നി വച്ചാച്ചിറ പറഞ്ഞു. മൂന്നാം തവണയാണു താന്‍ ഇവിടെ സന്ദര്‍ശിക്കുന്നത്. ഓരോ തവണയും കൂടുതല്‍ രജിസ്റ്റ്രെഷന്‍ ലഭിക്കുന്നു. ഇത് സ്വന്തം കുടുംബം പോലെ തന്നെ. കൂടുതല്‍ വ്യക്തി ബന്ധങ്ങളുണ്ടാക്കാനാണു താന്‍ ശ്രമിച്ചിട്ടുള്ളത്. വ്യക്തി വൈരാഗ്യത്തിനു സംഘടനയെ വേദിയാക്കരുത്

കണ്‍ വന്‍ഷന്‍ രജിസ്റ്റ്രെഷന്‍ ഈ മാസം 30-നു ക്ലോസ് ചെയ്യും. ക്രുത്യമായ തയ്യറെടുപ്പുകള്‍ക്കു വേണ്ടിയാണിത്. ഇതിനകം 300-ല്‍ പരം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ പേര്‍ വരുന്നുണ്ട്.
ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ വിവിധ നേതാക്കള്‍ പങ്കെടുക്കും. 

നാട്ടില്‍ നിന്ന് എത്തുന്ന ഹാസ്യ സാമ്രാട്ട് കൂടിയായ ഫാ. ജോസഫ് പുത്തന്‍പുരയില്‍, മജിഷ്യന്‍ മുതുകാട് എന്നിവര്‍ മൂന്നു ദിവസവും വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുക്കും. ഒരു തവണ വന്നു മുഖം കാണിച്ചു പോവുകയല്ല ചെയ്യുന്നത്. സമാപന ദവിസം വിവേകാനന്ദന്റെ ഗാനമേള, ഫാ. പുത്തന്‍പുരയിലും മുതുകാടും പങ്കെടുക്കുന്ന ഷോ എന്നിവയൊക്കെ പുതുമയാകും.

കണ്‍ വന്‍ഷന്‍ മറക്കാനാവാത്ത അനുഭമാകുമെന്നു സെക്രട്ടറി ജിബി തോമസ് പറഞ്ഞു. രജിസ്റ്റ്രെഷന്‍ മുതല്‍ എല്ലാം സുഗമമായി നടത്തും. പലപ്പോഴും രജിസ്റ്റ്രെഷനു നീണ്ട ക്യൂവും ഒച്ചപ്പാടും ഒക്കെയാണു ഉണ്ടാകുന്നത്. ഇപ്രാവശ്യം അതുണ്ടാവില്ല.
കൊച്ചു കുട്ടികള്‍ക്കു വേണ്ടിയുള്ള പരിപാടികളും ഇത്തവണ ഉണ്ടാകും.

രണ്ട് വര്‍ഷത്തെ റീജിയന്റെ പ്രവര്‍ത്തനനങ്ങള്‍ പ്രദീപ് നായര്‍ വിലയിരുത്തി. എല്ലാവരും നല്‍കിയ സഹകരണത്തിനു നന്ദി പറഞ്ഞു. കണ്‍ വന്‍ഷനില്‍ പങ്കെടുക്കാന്‍ പ്രതീക്ഷിച്ചതിലേറെ പേരാണു മുന്നോട്ടു വന്നതെന്നതില്‍ സന്തോഷമുണ്ട്.

ഫോമാ പ്രസിഡന്റായി മത്സരിക്കാന്‍ തന്നെ നിയോഗിച്ചത് റീജിയന്‍ ആയിരുന്നുവെന്നു ജോണ്‍ സി. വര്‍ഗീസ് ചൂണ്ടിക്കാട്ടി. ക്രൂസ് കണ്‍ വന്‍ഷന്‍ നേരത്തെ നടത്തിയെങ്കിലും ന്യു യോര്‍ക്കിന്റെ മണ്ണില്‍ ഫോമാ കണ്‍ വന്‍ഷന്‍ നടന്നിട്ടില്ല. ഇവിടെയുള്ളവര്‍ക്ക് കണ്‍ വന്‍ഷനു വേദിയൊരുക്കാന്‍ അവസരം കിട്ടിയിട്ടുമില്ല. അതിനാല്‍ പലരും തന്നോട് മത്സരിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു.

ഫോമയെ ഉറച്ച ശക്തിയാക്കി മാറ്റിയ ലാസ് വേഗസ് കണ്‍ വന്‍ഷന്‍ കാലത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന താന്‍ പത്തു വര്‍ഷമായി ഇലക്ഷനില്‍ നിന്നിട്ട്. എങ്കിലും അതാതു കാലത്തെ ഭാരവാഹികള്‍ ഏല്പിച്ച ചുമതലയൊക്കെ നിര്‍വഹിച്ചിട്ടുണ്ട്.

ഏറ്റവും അധികം പേരെ കണ്‍ വന്‍ഷനില്‍ പങ്കെടുപ്പിക്കുന്ന ഒരു റീജിയന്റെ പ്രതിനിധി ആയതില്‍ അഭിമാനമുട്. പ്രാദേശിക പിന്തുണയില്ലെങ്കില്‍ ഒന്നും നേടാനാവില്ലല്ലോ.
എല്ലാവരുടെയും ഒരു നല്ല വാക്കാണു താന്‍ അഭ്യര്‍ഥിക്കുന്നത്-സലിം പറഞ്ഞു

അധികാര രാഷ്ട്രീയത്തിനൊന്നും വന്നില്ലെങ്കിലും മൂന്നു ദശാബ്ദമായി സംഘടനക്കു വേണ്ടി താന്‍പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഫിലിപ്പ് ചെറിയാന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ വലിയ സുഹ്രുദ്ബന്ധം തനിക്കുണ്ട്. അവരാണു തന്റെ ശക്തി. മുന്നോട്ടു വച്ച കാല്‍ പിന്നോട്ടു വയ്ക്കുന്നില്ല. അതു പോലെ പാനലിനൊന്നും പോകുന്നില്ല. പ്രസിഡന്റായി ട്രമ്പ് മത്സരിക്കുമ്പോള്‍ ജയിക്കുമെന്ന് ആരും കരുതിയില്ല. അതു പോലെ ഒരു അട്ടിമറി വിജയം ആണ് താന്‍ പ്രതീക്ഷിക്കുന്നത്.

പ്രസിഡന്റ് വരുന്ന സ്ഥലത്തു നിന്നു തന്നെ ട്രഷററും വേണമെന്ന അസോസിയേഷന്റെ തീരുമാന പ്രകാരാമണു താന്‍ സ്ഥാനാര്‍ഥിയായതെന്നുഷിനു ജോസഫ് പറഞ്ഞു. എല്ലാ അസോസിയേഷനുമായും ബന്ധപ്പെട്ടു. നല്ല പ്രതികരണമാണു ലഭിക്കുന്നത്. അതില്‍ നന്ദിയുണ്ട്. നിസ്വാര്‍ഥമായ പ്രവര്‍ത്തനവും നല്ല ബന്ധങ്ങളുമാണു താന്‍ ലക്ഷ്യമിടുന്നത്.

വിമന്‍സ് ഫോറം സെക്രട്ടറി എന്ന നിലയില്‍ രണ്ട് വര്‍ഷം ഒട്ടേറേ പ്രവര്‍ത്തങ്ങള്‍ നടത്തിയത് രേഖാ നായര്‍ ചൂണ്ടിക്കാട്ടി. തന്റെ പ്രവര്‍ത്തനങ്ങളോടു താല്പര്യമുള്ള എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുകയാണ്. 

ഫൊക്കാനയിലും പിന്നീട് ഫോമയിലും നടത്തിയ പ്രവര്‍ത്തങ്ങള്‍ ചൂണ്ടിക്കാട്ടിയ ഗോപിനാഥ കുറുപ്പ് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിച്ചു.

റീജിയണല്‍ സെക്രട്ടറി സഞ്ജു കളത്തിപ്പറമ്പില്‍, ട്രഷറര്‍ നിഷാദ് ജോയി, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ എ.വി. വര്‍ഗീസ്, സണ്ണി കല്ലൂപ്പാറ, മുന്‍ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, തുടങ്ങിയവര്‍ സംസാരിച്ചു.
ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍
Join WhatsApp News
Fomettan 2018-04-12 18:44:34
ബെന്നി സാറേ 
ഒരു ഒണക്ക കൺവൻഷൻ ആണല്ലോ ഇത്.  ഒരു പരിപാടിറ്റിയും ഇല്ല നാട്ടിൽ നിന്നും ആരും ഇല്ല.  പിന്നെ എന്തിനാ അവിടെ വരുന്നത്?? 
Philippose Kondot 2018-04-12 21:40:03
രസകരമായ മീറ്റിംഗ് ആയിരിന്നു. ഒരേ അസോസിയേഷന്റെ രണ്ടു പ്രേസിടെന്റാന്മാരുടെ പേര് വിളിച്ചു പറയുന്നത് കേട്ടു. പിന്നെ കുറെ മത്സരക്കാരുടെ പുലഭ്യങ്ങൾ. മലയാളികൾ കൂടുന്നിടത്തു് സൂട്ട്‌ നിർബന്ധം ആണോ ? ബെന്നി നല്ല ലീഡർ തന്നെ. ഒക്കെ എന്തിനു മത്സരിക്കുന്നു. ഒരു ബാക്ഗ്രൗണ്ടും ഇല്ല. ഫോമയെ പ്പോലെ യുള്ള പ്രെസ്ഥാനത്തിനു നാണക്കേടാണ്. ദയവു ചെയ്ത് ഉപദ്രവിക്കരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക