Image

വരാപ്പുഴ കസ്റ്റഡി മരണം: സി ഐ അടക്കം നാലു പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

Published on 13 April, 2018
വരാപ്പുഴ കസ്റ്റഡി മരണം: സി ഐ അടക്കം നാലു പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സി ഐ അടക്കം നാലു പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍. പറവൂര്‍ സി ഐ ക്രിസ്‌പിന്‍ സാം, വരാപ്പുഴ എസ്‌ ഐ ദീപക്‌, ഗ്രേഡ്‌ എ എസ്‌ ഐ സുധീര്‍, സീനിയര്‍ ഓഫീസര്‍ സന്തോഷ്‌ ബേബി എന്നിവരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഐ ജി എസ്‌ ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

സി ഐ ക്രിസ്‌പിന്‍ സാമിന്‌ ഗുരുതര വീഴ്‌ച പറ്റിയെന്നാണ്‌ പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പ്രതിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സി ഐക്ക്‌ വീഴ്‌ച പറ്റിയെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. കസ്റ്റഡി മരണത്തിന്റെ അന്വേഷണ ചുമതലയുള്ള ഐ ജി ശ്രീജിത്ത്‌  വരാപ്പുഴ സ്‌റ്റേഷനിലും ശ്രീജിത്തിന്റെ വീട്ടലും എത്തി അന്വേഷണം നടത്തിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക