Image

കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക്‌ വധശിക്ഷ നല്‍കണമെന്ന്‌ കേന്ദ്ര മന്ത്രി മേനകാ ഗാന്ധി

Published on 13 April, 2018
കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക്‌ വധശിക്ഷ നല്‍കണമെന്ന്‌ കേന്ദ്ര മന്ത്രി മേനകാ  ഗാന്ധി
ന്യൂദല്‍ഹി: കാശ്‌മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്‌തുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. കത്വ സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നാണ്‌ മന്ത്രി പ്രതികരിച്ചത്‌. കുട്ടികളെ ബലാല്‍സംഗത്തിനിരയാക്കുന്നവര്‍ക്ക്‌ വധശിക്ഷ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'കത്വ സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ട്‌. 12 വയസിന്‌ താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക്‌ വധശിക്ഷ ലഭിക്കാവുന്ന തരത്തില്‍ പോക്‌സോ നിയമം മാറ്റണം.' � മേനക ഗാന്ധി പറഞ്ഞു.

അതേസമയം, കുട്ടികള്‍ക്ക്‌ നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക്‌ വധശിക്ഷ നല്‍കണമെന്നും അതിനായി നിയമം കൊണ്ടുവരുമെന്നും കാശ്‌മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി പറഞ്ഞിരുന്നു. 'മറ്റൊരു കുട്ടിക്ക്‌ കൂടി ഈ അനുഭവം ഉണ്ടാവരുത്‌. അതിനാല്‍ കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക്‌ വധശിക്ഷ നടപ്പാക്കുന്ന പുതിയൊരു നിയമം കൊണ്ടുവരും. ആസിഫയുടെ കേസ്‌ അവസാനത്തേതാവട്ടെ.' � മെഹബൂബ മുഫ്‌തി ട്വീറ്റ്‌ ചെയ്‌തു.

Join WhatsApp News
Sudhir Panikkaveetil 2018-04-13 11:11:46
ഈ കോലാഹലങ്ങളെല്ലാം വെറും പ്രഹസനം. ഡൽഹിയിൽ നിർഭയ കൊല്ലപ്പെട്ടപ്പോൾ ഇതുപോലെ ജനം ഇളകി.  എന്തെങ്കിലും ചെയ്യാൻ സാധിച്ചെങ്കി ൽ ഗോവിന്ദച്ചാമിയെപോലുള്ളവർ ജയിലിൽ സുഖവാസ മനുഭവിച്ച് സിനിമാതാരങ്ങളെപോലെ ഗ്ലാമർ ഉണ്ടാ ക്കി ല്ലാ യിരുന്നു.. പ്രിയപ്പെട്ടവർ  നഷ്ടപ്പെടുന്നവർക്ക് നീതി ലഭിക്കില്ല.  ആസ്സാമിലെ ആയിരത്തോളം പേരടങ്ങിയ ഒരു ഗ്രാമത്തിലെ സമൂഹം പോലീസ് സ്റ്റേഷനിൽ കയറി അവരുടെ പെങ്ങളെ ബലാൽസംഗം ചെയ്തവനെ അടിച്ചു കൊന്നു.  ഇനി മുതൽ ജനം നീതി കയ്യിലെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. എങ്കിലേ രക്ഷയുള്ളൂ.  ജനം തിരഞ്ഞെടുക്കുന്നവർ നീതി നട പ്പാ ക്കാ നല്ല മറിച്ച് എങ്ങനെ നാല് കാശു അവരുടെ കുടുംബത്തിലേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്നാണ് ചിന്തിക്കുന്നത്. അവർ ഇത്തരം അവസരങ്ങളിൽ വെറുതെ ശബ്ദം വയ്ക്കും. അത് വെറും പ റ്റി പ്പാണെന്നു ജനം മനസ്സിലാക്കുന്നില്ല .  ജനാധിപത്യം വേണ്ടായെന്നു ജനങ്ങൾക്ക് തോന്നാൻ സമയമായി. അല്ലെങ്കിൽ അതിന്റെ മോ ഡാ സ് ഓപ്പറാണ്ടി മാറ്റാൻ. 
Amerikkan Mollaakka 2018-04-13 16:51:04
രാഷ്ട്രീയക്കാരന്റെ കഞ്ഞികുടി മുട്ടിക്കുന്ന കാര്യമൊന്നും എഴുതാതെ സുധീരാ .. എല്ലാവരും ധീരതയോടെ എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴേ മാറ്റങ്ങൾ വരികയുള്ളു. ഇങ്ങള് പറഞ്ഞത് ശരിയാണപ്പാ.. കുറച്ച് നാൾ കഴിയുമ്പോൾ ആളുകൾ ഇതൊക്കെ മറക്കും.എല്ലാവര്ക്കും അവനവന്റെ കാര്യം ബ ലു ത്.  ആ പിഞ്ചുകുഞ്ഞിനോട് അല്ലാഹുവും ദയ കാണിച്ചില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക