Image

യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ്‌

Published on 13 April, 2018
യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ്‌
ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തില്‍ ഉടക്കുമായി ദേവസ്വം ബോര്‍ഡ്‌. യേശുദാസിന്റെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട്‌ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ലെന്നു ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്‌ വ്യക്തമാക്കി.

യേശുദാസ്‌ ഇതുവരേയും ഔദ്യോഗികമായി ദേവസ്വം ഭരണസമിതിയെ സമീപിച്ചിട്ടില്ല. ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കണമെന്നു ദേവസ്വം ഭരണസമിതിയോട്‌ ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ദേവസ്വം ഭരണസമിതി ശ്രമിക്കില്ലെന്നും ദേവസ്വം ചെയര്‍മാന്‍ മോഹന്‍ദാസ്‌ വ്യക്തമാക്കി

ക്ഷേത്ര പ്രവേശന വിളംബരത്തില്‍ എല്ലാ ഹിന്ദുകള്‍ക്കും എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണു തന്ത്രിയുടെ നിലപാട്‌. അഹിന്ദുകള്‍ക്ക്‌ ക്ഷേത്ര പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ടു നിയമഭേദഗതി വരുത്തേണ്ടതു സര്‍ക്കാരാണെന്നും ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. അതിനാല്‍ യേശുദാസിനെ ക്ഷേത്രത്തിനുള്ളില്‍ കയറ്റണമെങ്കില്‍ നിരവധി നടപടികളുണ്ടെന്നും അദേഹം വ്യക്തമാക്കി.

നേരത്തെ യേശുദാസിന്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാമെന്ന്‌ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
Sudhir Panikkaveetil 2018-04-13 10:02:13
എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം എന്നാണു വിളംബരമെങ്കിൽ യേശുദാസിനെ പ്രവേശിപ്പിക്കണം.  ഹിന്ദു എന്നാൽ ഹിന്ദുസ്ഥാനിൽ ജനിച്ചവൻ എന്നെ അർത്ഥമുള്ളൂ.  അവിടെ ജനിച്ചവർ കൃസ്തുവിനെയോ, നബിയെയോ പിന്തുടര്ന്നാല് അവർ ഹിന്ദുക്കൾ അല്ലാതാകില്ല. അല്ലെങ്കിൽ തന്നെ ബഹുദൈവ വിശ്വാസം ഹിന്ദുക്കൾക്കുണ്ടല്ലോ.  അപ്പോൾ അവർ അവർക്കിഷ്ടമുള്ള ദൈവത്തെ ആരാധിക്കും. .നന്മയുടെ പാത തിരഞ്ഞെടുക്കാനല്ലേ ഹിന്ദു മതവും പറയുന്നത്. യേശുദാസ് ഒരമ്പലം പണിത് ഇത് എന്റെ കൃഷ്ണൻ എന്ന് പറയണം. തനി ഗുരുവായൂർ മാതൃകയിൽ. ഗുരുവായൂർ പോകുന്നതിനു പകരം ജനം യേശുദാസിന്റെ അമ്പലത്തിൽ പോകണം. അപ്പോൾ കാണാം. വരവ് കുറയുമ്പോൾ ജാതി താനേ അയയും. അന്ന് ക്ഷേത്രപ്രവേശനവിളംബരവും  ക്ഷേത്ര വരവിൽ കുറവ് വരുമോ എന്ന  പേടി യിൽ ആയിരുന്നില്ലേ  അല്ലാതെ സഹോദരസ്നേഹം കൊണ്ടോന്നുമല്ലല്ലോ. 
ചാക്കോ നമ്പൂതിരി 2018-04-13 11:38:02
ഞങ്ങൾ ഹിന്ദു രാജ്യത്ത് ജനിച്ചവർ മാത്രമല്ല ഹൈന്ദവ പ്രാമ്പര്യം ഉള്ളവരുമാണ് . അതുകൊണ്ടു ഗുരുവായൂരപ്പനെ ദർശിക്കാനുള്ള അവസരം യേശുദാസിന് നിഷേധിക്കും എന്ന് പറയുന്നത്, പറയുന്നവന്റെ പൂർവികരും ക്രൈസ്തവരും തമ്മിലുള്ള ബന്ധം അറിയാത്തതുകൊണ്ടാണ് . ഗുരുവായൂർ അമ്പലം ക്രൈസ്തവർക്കായി തുറന്നു കൊടുത്താൽ ഒരു ഗുരുവായൂർ അമ്പലം കൂടി പണിയിക്കാനുള്ള കാശുണ്ടാക്കാം എന്നുള്ള കച്ചവട തന്ത്രം അറിയാത്തവരെ ദേവസം ബോർഡിൽ പിടിച്ചിരുത്തിയവനാരാടാ 
andrew 2018-04-13 16:32:26

Why it is hard for humans to absorb the happiness around them. Happiness is all around you in different aspects. Most of the humans are in a mad rush to satisfy the demand of their ego. So they miss the fine tunes and fundamentals of how to be happy.
You need to be Happy to enjoy Joy and inspire in Bliss. 
The Heaven within you & the only Heaven you can experience.

Yesudas need to rethink why he needs to go to a temple? Recollect your inspiring songs.

You don't need to go to any temple,any mosque,any church, they all are illusions and hindrance on the paths of true knowledge.

A Christian 2018-04-13 17:09:21
Yesudas deserves this. Why he ditched his religion? One's own calling is better than others, the Bhagavad Gita says.
If he does not believe in Christianity, pl change the name.
He once said his father told him not to follow any beliefs. Then why his father did not change religion? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക