Image

തന്റെ മകളെ കൊന്നവരെ മരണം വരെ തൂക്കിലേറ്റണമെന്ന് ആസിഫയുടെ പിതാവ്

Published on 13 April, 2018
തന്റെ മകളെ കൊന്നവരെ മരണം വരെ തൂക്കിലേറ്റണമെന്ന് ആസിഫയുടെ പിതാവ്
ജമ്മു കശ്മീരിലെ കത്വയില്‍ ഏട്ട് വയസുകാരിയെ അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി പിതാവ്. തന്റെ മകളെ കൊന്നവരെ മരണം വരെ തൂക്കിലേറ്റണമെന്ന് ആസിഫയുടെ പിതാവ് പറഞ്ഞു.
'എന്റെ മകളെക്കുറിച്ച് ഓര്‍ക്കാത്ത ദിവസങ്ങളില്ല. അവളുടെ മരണത്തിന് ഉത്തരവാദികള്‍ ആരായിരുന്നാലും അവരെ മരണം വരെ തൂക്കിലേറ്റണം'. ആസിഫയുടെ പിതാവ് പറയുന്നു.12 വയസില്‍ താഴെയുള്ള കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന തരത്തില്‍ പോക്‌സോ നിയമം പൊളിച്ചെഴുതാന്‍ ഞാനും മന്ത്രാലയവും ആലോചിക്കുന്നുവെന്ന് വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ മനേകാ ഗാന്ധിയും പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി 10നാണ് കത്വയില്‍ എട്ടുവയസുകാരി ആസിഫ ക്രൂരപീഡനത്തിന് ഇരയായത്. ആസിഫയെ മയക്കുമരുന്നു നല്‍കി ഉറക്കിയശേഷം ക്ഷേത്രത്തിനകത്തുവച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക