Image

പഞ്ചവര്‍ണ്ണതത്ത നാളെ മുതല്‍ തിയേറ്ററുകളില്‍

Published on 13 April, 2018
പഞ്ചവര്‍ണ്ണതത്ത  നാളെ മുതല്‍ തിയേറ്ററുകളില്‍


നടനും അവതാരകനും മിമിക്രിതാരവുമായ രമേഷ്‌ പിഷാരടി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത വിഷുവിന്‌ തിയേറ്ററുകളിലെത്തും. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ്‌ ചിത്രത്തില്‍ നായകന്മാരായെത്തുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ചിരിയുടെ രസച്ചരട്‌ തീര്‍ത്ത്‌ പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ശുദ്ധഹാസ്യത്തിന്റെ രാജാക്കന്മാര്‍ ഒന്നിക്കുമ്പോള്‍ പഞ്ചവര്‍ണ്ണതത്ത വിഷുവിന്‌ ചിരിപ്പൂരം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ്‌ പ്രേക്ഷകര്‍.

ചിത്രത്തിലെ ജയറാമിന്റെ വ്യത്യസ്‌തമായ വേഷവും രൂപവും ഭാഷയുമെല്ലാം ചര്‍ച്ചയായിട്ടുണ്ട്‌. മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന പെറ്റ്‌ ഷോപ്പ്‌ ഉടമയായാണ്‌ ജയറാം ഈ ചിത്രത്തിലെത്തുന്നത്‌. സാധാരണയായി കണ്ടുവരുന്ന വളര്‍ത്തുമൃഗങ്ങളെ കൂടാതെ അപൂര്‍പമായ പല ഇനങ്ങളേയും ചിത്രത്തിന്റെ ടീസറിലും പാട്ടുകളിലും കാണാം. ജയറാമിന്റെ കഥാപാത്രത്തിന്‌ പേരില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്‌.

രാഷ്ട്രീയക്കാരന്റെ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബന്‍ ആദ്യമായി എം.എല്‍.എയായെത്തുന്ന ചിത്രമാണിത്‌. സപ്‌ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ്‌ പഞ്ചവര്‍ണ്ണതത്ത നിര്‍മ്മിക്കുന്നത്‌. രമേഷ്‌ പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്‌ കഥയും തിരക്കഥയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക