Image

ഫഹദ്‌ ഫാസലിന്റെ അഭിനയം അത്ഭുതപ്പെടുത്തിയെന്ന്‌ ദേശീയ ചലചിത്ര അവാര്‍ഡ്‌ ജൂറി

Published on 13 April, 2018
ഫഹദ്‌ ഫാസലിന്റെ അഭിനയം  അത്ഭുതപ്പെടുത്തിയെന്ന്‌ ദേശീയ ചലചിത്ര അവാര്‍ഡ്‌ ജൂറി

ഫഹദ്‌ ഫാസിലിന്റെ അഭിനയത്തെ പുകഴ്‌ത്തി ദേശീയ ചലചിത്ര അവാര്‍ഡ്‌ ജൂറി. ഫഹദിന്റെ പ്രകടനം ബോളിവുഡ്‌ താരങ്ങളെ വെല്ലുന്നതാണെന്ന്‌ ജൂറി അധ്യക്ഷന്‍ ശേഖര്‍കപൂര്‍ പറഞ്ഞു. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്‌ മികച്ച മലയാള സിനിമയ്‌ക്കുള്ള പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടേത്‌ മികച്ച തിരക്കഥയും സംവിധാനവുമാണെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാര നിര്‍ണയം പുരോഗമിക്കവെ മികച്ച മലയാള സിനിമ, മികച്ച തിരക്കഥ എന്നീ അവാര്‍ഡുകളാണ്‌ ഇതുവരെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടിയത്‌.

മലയാള സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്നും അഭിനേതാക്കളുടെ പ്രകടനങ്ങള്‍ അത്ഭുതപ്പെടുന്നതാണെന്നും ശേഖര്‍ കപൂര്‍ പറഞ്ഞു. ടെയ്‌ക്ക്‌ ഓഫിലെ പാര്‍വതിയുടെ അഭിനയത്തെ കുറിച്ചും ജൂറി പ്രത്യേകം പരാമര്‍ശം നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക