Image

ദാദാ സാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം സൗമിത്ര ചാറ്റര്‍ജിക്ക്‌

Published on 21 March, 2012
ദാദാ സാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം സൗമിത്ര ചാറ്റര്‍ജിക്ക്‌
ന്യൂഡല്‍ഹി: ഈവര്‍ഷത്തെ ദാദാ സാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം സൗമിത്ര ചാറ്റര്‍ജിക്ക്‌. നാടകകൃത്തും നാടകനടനും കവിയുമാണ്‌. 1959 ല്‍ സത്യജിത്‌ റേ സംവിധാനം ചെയ്‌ത അപുര്‍ സന്‍സാറിലാണ്‌ സൗമിത്ര ചാറ്റര്‍ജി ആദ്യമായി അഭിനയിച്ചത്‌ സത്യജിത്‌ റേ സംവിധാനം ചെയ്‌ത പതിനാല്‌ ചിത്രങ്ങളില്‍ക്കൂടി സൗമിത്ര ചാറ്റര്‍ജി അഭിനയിച്ചു. സത്യജിത്‌ റേ സംവിധാനം ചെയ്‌ത `ദേവി'യിലെ ഉമാപ്രസാദ്‌, `തീന്‍ കന്യ'യിലെ അമുല്യ, `അഭിജാനി'ലെ നരസിംഹ്‌, `കാപുരുഷ'നിലെ അമിതാഭ റോയി, `ഘരെ ബൈരെ'യിലെ സന്ദീപ്‌, `ഗണശത്രു'വിലെ ഡോ. അശോക്‌ ഗുപ്‌ത, `സൊനാര്‍കെല്ല'യിലെ പ്രദോഷ്‌ സി. മിത്തര്‍ എന്നീ കഥാപാത്രങ്ങളെ അദ്ദേഹം അവിസ്‌മരണീയമാക്കി.

കലയ്‌ക്ക്‌ ഫ്രഞ്ച്‌ സര്‍ക്കാര്‍ നല്‍കുന്ന ഉന്നത പുരസ്‌കാരം, ഇറ്റലിയില്‍ നിന്ന്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം, 2007ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം എന്നിവ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്‌ട്‌. 2004ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക