Image

ആഫ്രിക്കന്‍ പര്യടനത്തിനുശേഷം രാഷ്ട്രപതി ഇന്ത്യയില്‍ തിരിച്ചെത്തി

Published on 13 April, 2018
ആഫ്രിക്കന്‍ പര്യടനത്തിനുശേഷം രാഷ്ട്രപതി ഇന്ത്യയില്‍ തിരിച്ചെത്തി
ആഫ്രിക്കന്‍ പര്യടനത്തിനുശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ത്യയില്‍ തിരിച്ചെത്തി. ഇക്വറ്റോറിയല്‍ ഗിനിയ, സ്വാസിലന്‍ഡ്, സാംബിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിച്ചത്. ഈ മാസം ഏഴിനാണ് രാഷ്ട്രപതി ആഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെട്ടത്.

ഇക്വറ്റോറിയല്‍ ഗിനിയയും സ്വാസിലന്‍ഡും ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി സന്ദര്‍ശിച്ചത്. രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരും എംപിമാരും ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക