Image

പാരമ്പര്യത്തിന്റെ വഴിയില്‍ നായര്‍ ടുഡേ

Published on 13 April, 2018
പാരമ്പര്യത്തിന്റെ വഴിയില്‍ നായര്‍ ടുഡേ
ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് ഇന്ന് പതിവിലുമധികം പ്രസക്തിയുണ്ട്.
എല്ലായ്‌പ്പോഴും വേഗത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മലയാളിയ്ക്ക് അത്രയെളുപ്പമല്ല ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കാനും അതില്‍ തന്നെ കണ്ണും നാട്ടു അവന്റെ സമയം കളയാനും. മാത്രമല്ല ടെലിവിഷന്‍ പോലെയുള്ള ഉപകരണങ്ങളുടെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകളുമൊന്നും ഇത്തരം ഓണ്‍ലൈന്‍ ചാനലുകള്‍ക്കുണ്ടാവുകയുമില്ല എന്നതാണ് ഇത്തരം സാധ്യതകളെ വര്‍ധിപ്പിക്കുന്നതും. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തുടങ്ങി വച്ച അതെ വിപ്ലവ വഴിയിലൂടെ തന്നെയാണ് യൂട്യൂബ് ചാനലുകളും കടന്നു വരുന്നത്, അതില്‍ ഏറ്റവും പുതിയതാണ് നായര്‍ ടുഡേ.

യാത്ര ചെയ്യുമ്പോഴും വളരെ ഗൗരവതരമായി ജോലിയില്‍
ഏര്‍പ്പെട്ടിരിക്കുമ്പോഴും ഇത്തരം ചാനലുകള്‍ വഴി വാര്‍ത്തകള്‍ ലഭ്യമാകും എന്നത് ഇതിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. കയ്യിലൊരു ആന്‍ഡ്രോയിഡ് ഫോണ്‍ ഉണ്ടെങ്കില്‍ , അതില്‍ ഡേറ്റയും ഉണ്ടെങ്കില്‍ ലോകം മാറി മറിയുന്നത് വിരല്‍ തുമ്പില്‍ നിന്നറിയാം. കാലം മാറുമ്പോള്‍ മാറി വരുന്ന സാങ്കേതിക വിദ്യകള്‍ ഇങ്ങനെയൊക്കെ തന്നെയാണ് മനുഷ്യന് പ്രയോജനപ്പെടുക. വാര്‍ത്തകളും വിശേഷങ്ങളുമറിയാതെ , സമയമില്ലാത്തതു കൊണ്ട് മാത്രം അവ ഉപേക്ഷിക്കേണ്ടി വരുന്നവര്‍ക്ക് വേണ്ടി തന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത്തരം പുതിയ പ്രവണതകളുമായി രംഗത്തേയ്ക്ക് വരുന്നത്.

ലോകമെങ്ങുമുള്ള മലയാളിയ്ക്ക് വാര്‍ത്തകളും വിജ്ഞാനപ്രദമായ
പരിപാടികളും ആസ്വദിക്കാനുള്ള മാര്‍ഗവുമായാണ് നായര്‍ ടുഡേ
യൂട്യൂബിലെത്തുന്നത്. കാഴ്ചക്കാര്‍ക്ക് തികച്ചും സൗകര്യപ്രദമായി ഫ്രീയായി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ കഴിയും എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും.വാര്‍ത്തകള്‍ കൂടാതെ സമകാലീനവും പരമ്പരാഗതവുമായ നിരവധി പരിപാടികള്‍ കൂട്ടിയിണക്കി തന്നെയാണ് നായര്‍ ടുഡേ പ്രേക്ഷകരിലേക്കെത്തുന്നത്. ഭാരതത്തിന്റെ പാരമ്പര്യവും ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യത്തില്‍ ഊന്നിയുള്ള പരിപാടികളും വിജ്ഞാനവും വിനോദവും ഇടകലര്‍ന്ന ശൈലിയും നായര്‍ ടുഡേയുടെ മാറ്റ് കൂട്ടിയിരിക്കുന്നു. ഈ വരുന്ന ഏപ്രില്‍ പതിനഞ്ചു മുതല്‍ ഈ യൂട്യൂബ് ചാനല്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. സാമൂഹികമായി പോലും മൂല്യച്യുതി നേരിടുന്ന ഒരു സമൂഹത്തിലേക്ക് ഇത്തരം ഇടപെടീലുകള്‍ കൊണ്ട് വരുന്ന ചെറിയ മാറ്റങ്ങള്‍ക്ക് പോലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി സമൂഹം.

നായര്‍ ടുഡേ വിശേഷങ്ങളറിയാന്‍ ഇത്രയേ ചെയ്യേണ്ടതുള്ളൂ, NAIR TODAY എന്ന യൂട്യൂബ് ചാനെല്‍ സന്ദര്‍ശിക്കുക, സബ്‌സ്‌ക്രൈബ് ചെയ്യുക. പിന്നെ വായിക്കാനോ, ടെലിവിഷന്‍ കാണാന്‍ എവിടെയെങ്കിലും ഇരിക്കാനോ സമയം കളയേണ്ടതില്ല. വാര്‍ത്തകള്‍ ഏതു സമയവും പ്രേക്ഷകരുടെ കൈവിരല്‍ തുമ്പിലുണ്ടാകും. അതുതന്നെയാണ് നായര്‍ ടുഡേ നല്‍കുന്ന ഉറപ്പും
Join WhatsApp News
rajendradas 2018-05-06 05:59:47
    best wishes for nair today...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക