Image

കശ്മീര്‍ സംഭവത്തെ ന്യായീകരിച്ച ജീവനക്കാരനെ പുറത്താക്കിയെന്ന് കൊട്ടക് മഹീന്ദ്ര

Published on 13 April, 2018
കശ്മീര്‍ സംഭവത്തെ ന്യായീകരിച്ച ജീവനക്കാരനെ പുറത്താക്കിയെന്ന് കൊട്ടക് മഹീന്ദ്ര
കൊച്ചി: ജമ്മുകാശ്മീരില്‍ എട്ട് വയസുകാരി ബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച ജീവനക്കാരനെ നേരത്തെ പുറത്താക്കിയിരുന്നുവെന്ന് കൊട്ടക് മഹീന്ദ്ര. മോശം പ്രകടനത്തിന്റെ പേരില്‍ ജീവനക്കാരനെ ഏപ്രില്‍ 11ന് തന്നെ പുറത്താാക്കിയെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. കമ്പനിയില്‍ മുന്‍ ജീവനക്കാരന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായും മഹീന്ദ്ര വ്യക്തമാക്കി.

കൊട്ടക് മഹീന്ദ്രയിലെ ജീവനക്കാരനായ വിഷ്ണു നന്ദകുമാറാണ് എട്ട് വയസുകാരിയുടെ കൊലയെ ന്യായീകരിച്ചത്. ഇവളെ ഇപ്പോഴേ കൊന്നത് നന്നായി അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരെ തന്നെ ബോംബായി വന്നേനെയെന്നാണ് വിഷ്ണു നന്ദകുമാറിന്റെ ഫേസ്ബുക്ക് കമന്റ്. ഇതോടെ ഇയാള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുകയായിരുന്നു.

വിഷ്ണു ജോലി ചെയ്തിരുന്ന കമ്പനിയായ മഹീന്ദ്രക്കെതിരെയും ആളുകള്‍ രംഗത്തെത്തിയിരുന്നു. വിഷ്ണുവിനെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് മഹീന്ദ്രയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌പേജില്‍ നിരവധി പേരാണ് കമന്റിട്ടത്. ഇതിന് പിന്നാലെയാണ് കമ്പനി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക