Image

അമേരിക്കന്‍ കായികരംഗത്ത്‌ മലയാളി സാന്നിധ്യം

Published on 29 June, 2011
അമേരിക്കന്‍ കായികരംഗത്ത്‌ മലയാളി സാന്നിധ്യം
ന്യൂയോര്‍ക്ക്‌: കായികരംഗത്തും മലയാളി സന്നിധ്യം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അമേരിക്കയുടെ അണ്ടര്‍ 19 ക്രിക്കറ്റ്‌ ടീമില്‍ ഇടംനേടിയ തൃപ്പൂണിത്തുറ സ്വദേശി പ്രശാന്ത്‌ നായരാണ്‌ അമേരിക്കന്‍ കായിക ഭൂപടത്തില്‍ കേരളത്തിന്റെ സാന്നിധ്യം കുറിച്ചത്‌.

അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന അണ്ടര്‍ 19 വേള്‍ഡ്‌ കപ്പ്‌ മത്സരങ്ങളിലേക്കുള്ള ക്വാളിഫൈയിംഗ്‌ മത്സരങ്ങളില്‍ പ്രശാന്ത്‌ കളിക്കും. ക്വാളിഫൈയിംഗ്‌ മത്സരങ്ങള്‍ ജൂലൈ 28 മുതല്‍ അയര്‍ലന്‍ഡില്‍ വെച്ചാണ്‌ നടക്കുക. വെസ്റ്റിന്‍ഡീസുമായി നടക്കുന്ന ഇന്റര്‍നാഷണല്‍ മത്സരങ്ങളിലും പ്രശാന്ത്‌ പങ്കെടുക്കും.

ന്യൂയോര്‍ക്ക്‌ സിറ്റി കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ പ്രശാന്ത്‌ തൃപ്പൂണിത്തുറ സ്വദേശി പ്രേംകുമാറിന്റേയും ശൈലയുടേയും പുത്രനാണ്‌. തൃപ്പൂണിത്തുറ ക്രിക്കറ്റ്‌ ക്ലബിലൂടെ പ്രശസ്‌തരായ ബാലചന്ദ്രന്‍, അച്യുതന്‍കുട്ടി, രാം മോഹന്‍ എന്നിവരുടെ ശിക്ഷണത്തില്‍ കളിച്ചുവളര്‍ന്ന പ്രശാന്ത്‌ നിരവധി ജൂണിയര്‍ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്‌.
അമേരിക്കന്‍ കായികരംഗത്ത്‌ മലയാളി സാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക