Image

മലയാള സംവിധായകന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍

Published on 13 April, 2018
മലയാള സംവിധായകന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍
പ്രശസ്ത മലയാളം സംവിധായകനായ കോഴിക്കോട് മുകളേല്‍ കെ മുരളീധരനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 62 വയസ്സായിരുന്നു. അടിമാലിയിലെ ലോഡ്ജില്‍ ഇന്ന് വൈകിട്ടോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണു മരണ കാരണമെന്നു പൊലീസ് അറിയിച്ചു.

20 ല്‍പ്പരം സിനിമകളില്‍ സഹ സംവിധായകനായിരുന്നു. സമ്മര്‍പാലസ്, ചങ്ങാതിക്കൂട്ടം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക