Image

ഹരിയാനയില്‍ അംബേദ്‌കര്‍ പ്രതിമയുടെ തല തകര്‍ത്തു

Published on 14 April, 2018
ഹരിയാനയില്‍ അംബേദ്‌കര്‍ പ്രതിമയുടെ തല തകര്‍ത്തു

ചണ്ഡിഗഡ്‌: രാജ്യത്ത്‌ പ്രതിമ തകര്‍ക്കല്‍ തുടരുകയാണ്‌. ത്രിപുരയില്‍ ബിജെപി നേടിയ വിജയത്തിന്‌ ശേഷം രാജ്യത്ത്‌ പലയിടങ്ങളിലും പ്രതിമ തകര്‍ക്കല്‍ നടന്നിരുന്നു. ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തതിനു പിന്നാലെ പശ്ചിമബംഗാളിലും തമിഴ്‌ നാട്ടിലും ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും ഇത്‌ തുടര്‍ന്നിരുന്നു. ഇപ്പോള്‍ അംബേദ്‌കര്‍ പ്രതിമയ്‌ക്ക്‌ നേരെ അക്രമങ്ങള്‍ തുടരുകയാണ്‌. കഴിഞ്ഞ ദിവസം ഹരിയാനയിലെ അംബാലയില്‍ അംബേദ്‌കര്‍ പ്രതിമയ്‌ക്കുനേരെ ആക്രമണം ഉണ്ടായി. അജ്ഞാതരായ ആക്രമി സംഘം പ്രതിമയുടെ തല തകര്‍ക്കുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക