Image

കതുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചു പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു

Published on 14 April, 2018
കതുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചു പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു


കൊച്ചി: കതുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചു കൊണ്ട്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിട്ട യുവാവിനെതിരേ പോലീസ്‌ കേസെടുത്തു. കൊച്ചി മരട്‌ സ്വദേശി വിഷ്‌ണു നന്ദകുമാറിനെതിരേയാണ്‌ പനങ്ങാട്‌ പോലീസ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തത്‌.

ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്‌പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന്‌ ഐപിസി 153 എ പ്രകാരമാണ്‌ കേസെടുത്തത്‌.

കൊട്ടാക്‌ മഹീന്ദ്ര ബാങ്ക്‌ പാലാരിവട്ടം ബ്രാഞ്ചില്‍ അസിസ്റ്റന്റ്‌ മാനേജറായിരുന്ന വിഷ്‌ണുവിനെ ജോലിയില്‍നിന്ന്‌ ബാങ്ക്‌ പിരിച്ചു വിട്ടതിന്‌ പിന്നാലെയാണ്‌ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.

നിരവധി സംഘടനകള്‍ വിഷ്‌ണുവിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. കമ്മീഷണര്‍ക്കടക്കം നല്‍കിയ പരാതിയിലാണ്‌ പനങ്ങാട്‌ പോലീസ്‌ കേസെടുത്തത്‌.

ക്രൂരമായ ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട കുട്ടിക്ക്‌ നീതി നടപ്പാക്കണം എന്നാവശ്യപ്പെട്ട്‌ രാജ്യം മുഴുവന്‍ പ്രതികരണങ്ങളുമായി മുന്നിട്ടിറങ്ങിയ സാഹചര്യത്തിലാണ്‌ വിഷ്‌ണുവിന്റെ മനുഷത്വരഹിതമായ കമന്റ്‌ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനത്തിന്‌ വിധേയമായത്‌. കുട്ടി മരിച്ചത്‌ നന്നായി എന്നര്‍ഥത്തിലുള്ള വര്‍ഗ്ഗീയ പോസ്റ്റായിരുന്നു ഇയാള്‍ ഇട്ടത്‌.

ഒരു കൊച്ചുകുട്ടിയുടെ അരുംകൊലയെ ഇയാള്‍ നിസ്സാരവത്‌കരിക്കാനും അപമാനിക്കാനും ശ്രമിച്ചു എന്നു ചൂണ്ടിക്കാട്ടി കടുത്ത പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരേ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിഷ്‌ണുവിനെ ജോലിയില്‍ നിന്നും പുറത്താക്കി ബാങ്ക്‌ മാനേജര്‍ ജിജി ജേക്കബ്ബ്‌ വ്യക്തമാക്കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക