Image

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സിനോടനുബന്ധിച്ച് സുവനീര്‍ പ്രസിദ്ധീകരിക്കുന്നു

ഷാജി രാമപുരം Published on 14 April, 2018
മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സിനോടനുബന്ധിച്ച് സുവനീര്‍ പ്രസിദ്ധീകരിക്കുന്നു
ഹൂസ്റ്റണ്‍: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് ജൂലൈ 5 മുതല്‍ 8വരെ നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫ്രറന്‍സിനോടനുബന്ധിച്ച് ഏകദേശം 250 പേജ് വരുന്ന മള്‍ട്ടി കളര്‍ സുവനീര്‍ പ്രസിദ്ധീകരിക്കുന്നു.

ഭദ്രാസനത്തിന്റെ എല്ലാ ഇടവകളിലും വിതരണം ചെയ്യുന്ന സുവനീറില്‍ വ്യവസായ സ്ഥാപനങ്ങള്‍, ഫാമിലി കോംപ്ലിമെന്റ്, പ്രിയപ്പെട്ടവരുടെ ഓര്‍മ്മയെ പുതുക്കുക തുടങ്ങിയ വിവിധ തരത്തിലുള്ള പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണെന്നും, പരസ്യങ്ങള്‍ ഏപ്രില്‍ 31-നു മുമ്പായി നല്‍കേണ്ടതാണെന്നും ചുമതലക്കാര്‍ അറിയിച്ചു.

ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ഇടവക സഹ വികാരി റവ.ഫിലിപ്പ് ഫിലിപ്പ് ചെയര്‍മാനും, തിരുവല്ല മാര്‍ത്തോമ്മ കോളേജ് മുന്‍ അദ്ധ്യാപകന്‍ ഡോ.ഈപ്പന്‍ ഡാനിയേല്‍ കണ്‍വീനറും, മാത്യു പി.വര്‍ഗീസ്(വില്‍സണ്‍), എബി ജോര്‍ജ് എന്നിവര്‍ കോ.കണ്‍വീനറുന്മാരും ആയ ഒരു വിപുലമായ കമ്മറ്റിയാണ് സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കോണ്‍ഫ്രറന്‍സിന്റെ ഔദ്യോഗിക ചുമതലക്കാരെ കൂടാതെ കൗണ്‍സില്‍ മെംബര്‍ ലിന്‍ കീരിക്കാട്, ഡോ.ജോണ്‍ പി. എബ്രഹാം(മക്കാലന്‍), ജോസഫ് ഡാനിയേല്‍(കൊളറാഡോ), ലൗലി ജോണ്‍(ഒക്ലഹോമ), സാബു ടി. ചെറിയാന്‍(ഓസ്റ്റിന്‍), ഫിലിപ്പ് മാത്യു, നിവിന്‍ മാത്യു, സാക് തോമസ്(എല്ലാവരും ഡാളസ്) എന്നിവരാണ് കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ naemtfc.com എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സിനോടനുബന്ധിച്ച് സുവനീര്‍ പ്രസിദ്ധീകരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക