Image

ലോട്ടറി മാഫിയ അനുവദിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

Published on 14 April, 2018
ലോട്ടറി മാഫിയ അനുവദിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

കേരളത്തില്‍ ലോട്ടറി മാഫിയ അനുവദിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കും. തിങ്കളാഴ്ച്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
വ്യാജലോട്ടറി കേസ് പാലക്കാട് ക്രൈബ്രാഞ്ച് എസ്പിയാണ് അന്വേഷിക്കുന്നത്. സംസ്ഥാനത്ത് വ്യാജ ലോട്ടറി വ്യാപകമാണെന്നും പിന്നില്‍ വന്‍ മാഫിയയാണെന്നും ക്രൈംബ്രാഞ്ച് ഡി.ജിപി.ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോട്ടറി ഓഫീസുകളില്‍ കെട്ടുകണക്കിന് വ്യാജ ലോട്ടറികള്‍ അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജന്‍മാര്‍ സര്‍ക്കാരിന്റെ സമ്മാന തുക തട്ടിയെടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സംസ്ഥാനത്ത് വ്യാജ ലോട്ടറി വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ സഭയില്‍ അറിയിച്ചിരുന്നു. വ്യാജ ലോട്ടറി വിതരണം ചെയ്യുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക