Image

പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു

Published on 14 April, 2018
പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു
പ്രശസ്ത പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു. ഗുരുതര പരിക്കുകളോടെ പര്‍മിഷ് വര്‍മയെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മൊഹാലിയിലെ സെക്ടര്‍ 91 ല്‍ ആയിരുന്നു സംഭവം.

അജ്ഞാതരായ അക്രമികളാണ് വെടിവച്ചത്. വീട്ടിലേക്കു പോകുന്നവഴിയായിരുന്നു ആക്രമണം. ഒരു വെടിയുണ്ട പര്‍മിഷിന്റെ കാലില്‍ തറച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക