Image

ഇന്ത്യന്‍ എംബസി ബെര്‍ലിനില്‍ സൊണലി മിശ്രയുടെ ഒഡീസി ഡാന്‍സ്

ജോര്‍ജ് ജോണ്‍ Published on 14 April, 2018
ഇന്ത്യന്‍ എംബസി ബെര്‍ലിനില്‍ സൊണലി മിശ്രയുടെ ഒഡീസി ഡാന്‍സ്
ബെര്‍ലിന്‍: ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ കള്‍ച്ചറല്‍ വിഭാഗം ഏഷ്യാപസഫിക് വീക്ക് ആഘോഷത്തോടനുബന്ധിച്ച് പ്രശസ്ത നര്‍ത്തകി സൊണലി മിശ്രയുടെ ഒഡീസി ഡാന്‍സ് നടത്തുന്നു. ഏപ്രില്‍ 24 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 06 മണിക്ക് എംബസി ഓഡിറ്റോറിയത്തില്‍ വച്ചാണ് ഒഡീസി ഡാന്‍സ് നടത്തുന്നത്. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന സൊണലി മിശ്ര ഒഡീസി ഡാന്‍സ് ശ്രീമതി ചിത്രലേഖാ, ശ്രീമതി എല്ലോറാ, ശ്രീ ദേവരാജ് പഠ്‌നായിക് എന്നിവരുടെ ശിക്ഷണത്തില്‍ ശാസ്ത്രീയമായി ഒഡീസി പഠിച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും, അമേരിക്കാ, ക്യാനഡാ എന്നിവിടങ്ങളിലും വളരെയേ െപ്രാവശ്യം സൊണലി മിശ്ര  ഒഡീസി ഡാന്‍സ് അവതരിപ്പിച്ച് പ്രശസ്തി നേടിയിട്ടുണ്ട്. ഈ ഒഡീസി ഡാന്‍സ് ഷോ പൂര്‍ണ്ണമായും 200 പേര്‍ക്ക് സൗജന്യമായി കാണാം. എന്നാല്‍ ഷോ കാണാന്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഐഡന്റ്റിറ്റി കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം. 

ഭക്ഷണസാധനങ്ങള്‍, ബാഗ് എന്നിവ എംബസി ഓഡിറ്റോറിയത്തില്‍ അനുവദിക്കുന്നതല്ല. അതുപോലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും അനുവദനീയമല്ല. ഷോ നടക്കുന്ന ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിന്റെ അഡ്രസ് : Auditorium, Embassy of India,Tiergartenstr. 17, 10785 Berlin. കൂടുതല്‍ വിവരങ്ങള്‍ എംബസി ടെലഫോണ്‍ നമ്പര്‍ 030-25795403 /05 ല്‍ നിന്നും അറിയാം.

ഇന്ത്യന്‍ എംബസി ബെര്‍ലിനില്‍ സൊണലി മിശ്രയുടെ ഒഡീസി ഡാന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക