Image

സിറിയയില്‍ യുഎസ്ആക്രമണത്തെ റഷ്യ അപലപിച്ചു

Published on 14 April, 2018
സിറിയയില്‍ യുഎസ്ആക്രമണത്തെ റഷ്യ അപലപിച്ചു
സിറിയയില്‍ യുഎസ്ആക്രമണത്തെ റഷ്യ അപലപിച്ചു.
ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരണമെന്നും ആവശ്യപ്പെട്ടു. സിറിയയിലെ സാധാരണക്കാരുടെ ജീവിതം ദുരന്തപൂര്‍ണമാക്കുകയാണ് യുഎസ് ആക്രമണത്തിലൂടെ ചെയ്തത്. രാജ്യാന്തര ബന്ധങ്ങളെ തകിടം മറിക്കുന്ന നീക്കമാണ് വ്യോമാക്രമണത്തിലൂടെ യുഎസ് നടത്തിയതെന്നും പുടിന്‍ വ്യക്തമാക്കി.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനു കീഴിലുള്ള സൈന്യത്തിനു റഷ്യയും ഇറാനും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക