ഗള്‍ഫില്‍ മാത്രമല്ല അമേരിക്കയിലും ഫിലിം അവാര്‍ഡ് നിശ വിജയകരമാകുമെന്നു
തെളിയിച്ചു കൊണ്ട് മൂന്നാം വര്‍ഷവും നാഫാ അവാര്‍ഡ് മാമങ്കത്തിനു
അരങ്ങൊരുങ്ങുന്നു. ഇതാദ്യമായി കാനഡയിലും നാഫാ അവര്‍ഡ് നിശ സംഘടിപ്പിക്കും.
ന്യു യോര്‍ക്കില്‍ നാലായിരം പേര്‍ക്ക് ഇരിക്കാവുന്ന ക്വീന്‍സിലെ സെന്റ്
ജോണ്‍സ് യൂണിവേഴ്സിറ്റിയിലെ കാര്ണേസെക്ക അരീനയാണു അവാര്‍ഡ് നിശക്കും
അടിപൊളി കലാസദ്യക്കും വേദിയാകുക. ജൂലൈ ഒന്ന് ഞായറാഴ്ച വൈകിട്ട് 5:30
മുതലാണു പരിപാടി.
ജൂലൈ രണ്ട് തിങ്കളാഴ്ച 5 മണിക്ക് ടൊറന്റോയില്‍ യൂണിവേഴ്സല്‍ ഇവന്റ്സ്
സ്പേയ്സിലും കലാമാമാങ്കത്തിനു തിരി തെളിയും. (6250 ഹൈവേ 7, വോഗന്,
ഒന്റാറിയൊ)
വോട്ടെടുപ്പിലൂടെ അവാര്‍ഡിനായി തെരെഞ്ഞെടുക്കപ്പെട്ട ദുല്‍ഖര്‍ സല്മാന്,
ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, പാര്‍വതി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്,
ബാലചന്ദ്ര മേനൊന്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി, ഐശ്വര്യ
ലക്ഷ്മി, വിജയ് യേശുദാസ്, സിത്താര, ഗോപി സുന്ദര്‍, സൗബിന് ഷാഹിര്‍,
അലന്‍സിയര്‍, ഹരിഷ് കണാരന്, ചെമ്പന്‍ വിനോദ്, നീരജ് മാധവ്എന്നിവരടക്കം
50-ല്‍ പരം കലാകാരന്മാരാണു എത്തുന്നത്.
ഇതിനു പുറമെ സ്റ്റീഫന്‍ ദേവസിയൂം സംഘവും, തമിഴ് ഗായകന് കാര്‍ത്തിക്ക്
എന്നിവരും എത്തും. ഇവരോടൊപ്പം വിജയ് യേശുദാസ് കൂടി ഗാനമേളക്കു ചേരുമ്പോള്‍
അപൂര്‍വമായ ഗാനവീചികളാണു വേദിയെ താള ലയങ്ങളില്‍ നിറക്കുക. കൂടെ അനുശ്രീ,
നീരജ് മാധവ്, റിമാ കല്ലിങ്ങല്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ന്രുത്തപരിപാടി.
ചിരിപ്പിക്കാന്‍ രമേഷ് പിഷാരടിയും സംഘവും. പോരെ പൂരം?
മിഥുന് രമേഷും പൂര്‍ണിമയും ആണ് അവതാരകര്‍.ഇടവേള ബാബുവാണു പരിപാടിയുടെ ജനറല്‍ കണ് വീനര്.
ഇത്തവണ ഒരു ഹോളിവുഡ് നടനെയോ നടിയേയൊ പങ്കെടുപ്പിക്കുന്നതിനു ശ്രമിക്കുന്നുണ്ടെന്നു സംഘാടകരിലൊരാളായ ആനി ലിബു പറഞ്ഞു.
ഡോ. ഫ്രീമു വര്‍ഗീസിന്റെ നേത്രുത്വത്തിലുള്ള ഫ്രീഡിയ എന്റര്ടെയിന്മന്റ്,
സിജോ വടക്കന്‍ നേത്രുത്വം നല്കുന്ന ട്രിനിറ്റി ഗ്രൂപ്പ്, ആനി ലിബുവിന്റെ
മീഡിയ കണക്ട് എന്നിവയാണു ഷോയുടെ മുഖ്യ സംഘാടകര്‍.
ന്യു യോര്‍ക്ക് ഷോ സജിയുടെ നേത്രുത്വത്തിലുള്ള ഹെഡ്ജ് ഇവന്റ്സും ടൊറന്റോയില്‍ മാളു എന്റര്ടെയ്നിമെന്റും ആണ് പ്രാദേശിക സംഘാടകര്‍.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് അടക്കമുള്ള സ്പൊണ്സര്മാരാണു പരിപാടിയുടെ ശക്തി.
ടൊറന്റൊ ഷോയുടെ കിക്ക് ഓഫ് നാളെ (ഞായര്‍) നടത്തും