Image

മോഹന്‍ലാല്‍, രഞ്‌ജിത്‌ ചിത്രം ബിലാത്തിക്കഥ ഓണത്തിന്‌

Published on 14 April, 2018
മോഹന്‍ലാല്‍, രഞ്‌ജിത്‌ ചിത്രം ബിലാത്തിക്കഥ ഓണത്തിന്‌

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍- രഞ്‌ജിത്‌ ടീം വീണ്ടും എത്തുകയാണ്‌. ബിലാത്തിക്കഥ എന്ന ഈ ചിത്രത്തിനായി മോഹന്‍ലാല്‍ 45ഓളം ദിവസം മാറ്റിവച്ചിരിക്കുകയാണ്‌. ചിത്രത്തിന്റെ ഷൂട്ടിങ്‌ മെയ്‌ പത്തിന്‌ ലണ്ടനില്‍ വെച്ച്‌ ആരംഭിക്കും. മെയ്‌ 10 മുതല്‍ ജൂണ്‍ 25 വരെ നീളുന്ന 45 ദിവസങ്ങള്‍ ആണ്‌ മോഹന്‍ലാല്‍ ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്‌.

സേതുവാണ്‌ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌. ലില്ലി പാഡ്‌ മോഷന്‍ പിക്‌ചേഴ്‌സിന്റെയും വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ബിലാത്തിക്കഥ നിര്‍മ്മിക്കുന്നത്‌.

മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്‌ജന്‍ ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്‌.. അനു സിത്താര, ജ്യുവല്‍ മേരി,കനിഹ തുടങ്ങിയവരാണ്‌ ചിത്രത്തിലെ നായികമാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക