Image

വാടാതെ വീഴുന്ന കൊന്നപ്പൂക്കള്‍ (നവീന സുഭാഷ്)

Published on 14 April, 2018
വാടാതെ വീഴുന്ന കൊന്നപ്പൂക്കള്‍ (നവീന സുഭാഷ്)
സ്വപ്നം കാണുമ്പോളെല്ലാം ഇല
കാണാപ്പൂക്കള്‍ പൂത്തുലഞ്ഞ
സ്വര്‍ണ്ണക്കാടുകള്‍...

വെണ്‍നിലാവിലടര്‍ന്ന് വീണ
നക്ഷത്രപ്പൂവുകള്‍ കാട്ടരുവിയില്‍
പൊന്‍ വസന്തം തീര്‍ത്ത പോലെ...

സുഗന്ധങ്ങള്‍ വഴി മാറ്റി വിട്ട
വസന്തത്തിലെ സുന്ദരിയായ
ദേവത രൂപലാവണ്ണ്യത്താല്‍ നയന
സൗഭാഗ്യമരുളുമ്പോള്‍
കണിക്കായ് ഒരുങ്ങുന്ന ആണ്ട്
നേരങ്ങള്‍...

വിഷുപ്പക്ഷി പാടാന്‍ മറന്ന
പാട്ടിന്റെ ഈണങ്ങള്‍
ഓര്‍ത്തെടുത്ത് മൂളുന്ന
പേരറിയാക്കുരുവികള്‍...

ആറ്റിറമ്പിലെ മരവേരുകള്‍ മൂടി
ഒരുതരി മണ്‍ പൊട്ടു പോലും
കാണാതെ മഞ്ഞപ്പൂക്കള്‍...
വാടാതെ വീഴുന്ന കൊന്നപ്പൂക്കള്‍.
വാടാതെ വീഴുന്ന കൊന്നപ്പൂക്കള്‍ (നവീന സുഭാഷ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക