Image

കൊളംബിയയില്‍ 31 തീവ്ര ഇടതുപക്ഷക്കാര്‍ വെടിയേറ്റുമരിച്ചു

Published on 21 March, 2012
കൊളംബിയയില്‍ 31 തീവ്ര ഇടതുപക്ഷക്കാര്‍ വെടിയേറ്റുമരിച്ചു
ബൊഗോട്ട: 31 തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരെ കൊളംബിയന്‍ സൈന്യം വെടിവെച്ചുകൊന്നു. അരാക പ്രവിശ്യയില്‍ സൈന്യവും തീവ്രവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. വെനസ്വേലയുടെ അതിര്‍ത്തി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ആര്‍മി ചീഫ് ജനറല്‍ ഏണസ്‌റ്റോ മാര്‍ഡോണാഡോ പറഞ്ഞു. റെവലൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ എന്ന സംഘടനയിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ 11 സൈനികരും കൊല്ലപ്പെട്ടു. 24 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക