Image

വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷസ്ഥാനത്ത് ഇനി തൊഗാഡി ഇല്ല, നേട്ടം മോഡി പക്ഷത്തിന്

Published on 14 April, 2018
വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷസ്ഥാനത്ത് ഇനി തൊഗാഡി ഇല്ല, നേട്ടം മോഡി പക്ഷത്തിന്
വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പ്രവീണ്‍ തൊഗാഡിയയെ മാറ്റി. നടപടി അധ്യക്ഷ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ. അധ്യക്ഷപദ തെരഞ്ഞെടുപ്പില്‍ മോദി പക്ഷത്തിനായിരുന്നു ജയം. അശോക് ചൗഗുലെയാണ് പുതിയ രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ്. 
മുമ്പ് ഗംഗാനഗറില്‍ നിരോധനാജ്ഞ ലംഘിച്ചതിന് തൊഗാഡിയക്കെതിരെ കേസ് ഉണ്ടായിരുന്നു. നിരോധനാജ്ഞ ലംഘിച്ച് പ്രസംഗിച്ചുവെന്നും പ്രകടനത്തിനു നേതൃത്വം നല്‍കിയെന്നുമുള്ള കേസില്‍ വാറന്റുമായി വന്ന രാജസ്ഥാന്‍ പൊലീസിനെ വെട്ടിച്ച് ഒളിവില്‍പോയ തൊഗാഡിയയെ രാത്രി അവശനിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മണിക്കൂറുകളോളം ഒളിവില്‍ കഴിഞ്ഞെത്തിയ ശേഷമുള്ള തൊഗാഡിയയുടെ വാര്‍ത്താസമ്മേളനവും വലിയ വാര്‍ത്തയായിരുന്നു.

ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ പൊലീസ് തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ നീക്കം നടക്കുന്നതായാണ് തൊഗാഡിയ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക