Image

ഹാനോവര്‍ ബാങ്ക് മിനിയോളയില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു

Published on 15 April, 2018
ഹാനോവര്‍ ബാങ്ക് മിനിയോളയില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു
ന്യു യോർക്ക്: ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് 50 മില്യണ്‍ ഡോളര്‍ അസ്റ്റില്‍ നിന്നും 550 മില്യണ്‍ ഡോളര്‍ അസ്സെറ്റ് ലേക്കും പല ബ്രാഞ്ചുകളുമായി ഹാനോവേര്‍ കമ്മ്യൂണിറ്റി ബാങ്ക് ലോങ്ങ് ഐലന്‍ഡ് ലെ മിനിയോളയില്‍ ( 80 , ജെറിക്കോ ടേണ്‍ പൈക്, മിനിക്കോളാ ) പുതിയ ബ്രാഞ്ചിന്റെ പ്രവര്‍ത്തനം ആരംഭിച്ചു . 

ഹൈ ടേക് സംവിധാനത്തോടു കൂടിയ ഒരു ഫുള്‍ സര്‍വീസ് ബ്രാഞ്ചും ധാരാളം പാര്‍ക്കിങ്ങും, മോര്‍ട്ടഗേജ് ഡിപ്പാര്‍ട്‌മെന്റിന്റെയും ബിസിനസ് ലോണിന്റെയും ഓഫീസുകളും ഈ ബ്രാഞ്ചില്‍ തന്നെ ഉണ്ടന്നുള്ളത് പ്രത്യേകതയാണ് . അമേരിക്കന്‍ എക്കണോമിയില്‍ ഉണ്ടായ വളര്‍ച്ചയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടായ നേട്ടവും ബാങ്കിന്റെ വളര്‍ച്ചക്ക് സഹായിച്ചു എന്ന് ബാങ്ക് സിഇഒ . ശ്രീ .മൈക്ക് പുയൂറോ വ്യക്തമാക്കി. 

 മൈനോറിറ്റി സ്റ്റേറ്‌സ് ഉള്ള ബാങ്കുകള്‍ക്ക് കിട്ടാവുന്ന എല്ല ആനുകൂല്യങ്ങളും വളരെ പ്രയോജനകരമായി ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നത് ബാങ്കിന്റെ വളര്‍ച്ചക്ക് വളരെ സഹായകരമായി. കുറഞ്ഞ കാലം കൊണ്ട് ന്യൂ യോര്‍ക്കിലെ സാമ്പത്തിക അടിത്തറയുള്ള ബാങ്ക് ആയി വളരാന്‍ സാധിച്ചു എന്ന് ഡയറക്ടര്‍ ശ്രീ .ഫിലിപ്പ് ഓക്കന്‍ പറയുകയുണ്ടായി . 

 ബാങ്കിന്റെ വളര്‍ച്ചക്ക് സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകമായ നന്ദി ഡയറക്ടര്‍ ശ്രീ .വര്‍ക്കി എബ്രഹാം രേഖപ്പെടുത്തി .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക