Image

വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന്‌ വാസുദേവന്റെ മകന്‍ വിനീഷ്‌

Published on 15 April, 2018
വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന്‌ വാസുദേവന്റെ മകന്‍ വിനീഷ്‌
കൊച്ചി: വരാപ്പുഴയില്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ശ്രീജിത്‌ കൊല്ലപ്പെട്ട സംഭവത്തില്‍ വെളിപ്പെടുത്തലുമായി വാസുദേവന്റെ മകന്‍ വിനീഷ്‌. താന്‍ നല്‍കിയ മൊഴിയില്‍ ശ്രീജിത്തിന്റെ പേര്‌ പറഞ്ഞിട്ടില്ലെന്ന്‌ വിനീഷ്‌ വ്യക്തമാക്കുന്നു.

ആദ്യം ആറ്‌ പേരുടെ പേരാണ്‌ നല്‍കിയത്‌. അതില്‍ ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേര്‌ ഇല്ലായിരുന്നു. പോലീസ്‌ തെറ്റായാണ്‌ മൊഴി രേഖപ്പെടുത്തിയതെന്നും വിനീഷ്‌ പറയുന്നു. സ്റ്റേഷനിലെത്തിയപ്പോള്‍ കുറച്ച്‌ പേരുകള്‍ വായിച്ചു കേള്‍പ്പിച്ചു. ഇവരെയൊക്കെ കണ്ടാല്‍ അറിയുമോ എന്ന്‌ ചോദിച്ചു. കണ്ടിട്ടുണ്ടെന്ന്‌ മറുപടി പറഞ്ഞു. അക്രമിസംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു മറുപടി.

വിനീഷും മറ്റൊരു അയല്‍ക്കാരനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്തിനെ അറസ്റ്റ്‌ ചെയ്‌തതെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന്‌ നേരത്തെ തന്നെ വെളിപ്പെടുത്തിയ വിനീഷ്‌ താന്‍ ഒരിക്കലും ശ്രീജിത്തിന്റെ പേര്‌ പറഞ്ഞിട്ടില്ലെന്ന്‌ വ്യക്തമാക്കിയിരിക്കുകയാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക