Image

ആസിഫാ...(കവിത- ഉണ്ണി ഭാസി)

Published on 15 April, 2018
ആസിഫാ...(കവിത- ഉണ്ണി ഭാസി)
ആസിഫാ..
നീയെന്റെ മകളല്ല...!

പിന്നെയെന്തിനാണ് നീ
ഉച്ചമയക്കത്തില്‍ പോലും
അച്ഛാ...അച്ഛായെന്ന്
മുളപൊട്ടുംപോലെ അലറിക്കരഞ്ഞ്
എന്റെ നേരേ കൈകളുയര്‍ത്തി
ഭയപ്പെടുത്തുന്നത്...?

ഞാന്‍
വഴിപിഴച്ചുപോയ
തലതെറിച്ചുപോയ
മുപ്പത്തിമുക്കോടി
അന്ധദൈവങ്ങളുടെ കാവലാള്‍..!

ആസിഫാ.....
നീയെന്റെ മകളേയല്ല...!
ആസിഫാ...(കവിത- ഉണ്ണി ഭാസി)
Join WhatsApp News
sypsalim 2018-04-15 08:36:18
വെദനയുള്ള വരികൾ <3 (Y)
കെ. പി. സിറോഷ് 2018-04-26 01:19:03
നൌമ്പരത്തിനേക്കാള്‍ ഭീതിപ്പെടുത്തുന്ന ഓര്‍മ്മയായി മാറുകയാണ് ഈ വരികള്‍. വരുംകാലഘട്ടത്തിന്റെ പൊളളിക്കുന്ന നേര്‍ക്കാഴ്ചയാവുന്നു ഈ കവിത.
ആശസകള്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക