Image

പുതിയ ബിഷപ്പുമാര്‍ക്ക് ജര്‍മനിയിലെ മലങ്കര സമൂഹം ആശംസകള്‍ നേര്‍ന്നു

Published on 15 April, 2018
പുതിയ ബിഷപ്പുമാര്‍ക്ക് ജര്‍മനിയിലെ മലങ്കര സമൂഹം ആശംസകള്‍ നേര്‍ന്നു

ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര കത്തോലിക്കാ സഭക്ക് പിന്‍തുടര്‍ച്ചാവകാശമുള്ള രണ്ട് പുതിയ കോഅഡ്ജുത്തൂര്‍ ബിഷപ്പുമാരായി നിയമനം ലഭിച്ച ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് (പത്തനംതിട്ട), ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് (മൂവാറ്റുപുഴ) എന്നിവര്‍ക്ക് ജര്‍മനിയിലെ മലങ്കര സഭാ കോഓര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസും സഭാസമൂഹവും പാസ്റ്ററല്‍ കൗണ്‍സിലും പ്രാര്‍ഥനാനിര്‍ഭരമായ ആശംസകളും മംഗളങ്ങളും നേര്‍ന്നു.

ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് ഏപ്രില്‍ 12 ന് മൂവാറ്റുപുഴയില്‍ ബിഷപ്പായി ചുമതലയേറ്റിരുന്നു. സാമുവല്‍ മാര്‍ ഐറേനിയോസ് 29 ന് പത്തനംതിട്ടയില്‍ പിന്‍തുടര്‍ച്ചാവകാശമുള്ള ബിഷപ്പായി ചുമതലയേല്‍ക്കും. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് കൂരിയ മെത്രാന്േ!റയും യൂറോപ്പിലേയും ഓഷ്യാനായിലേയും അപ്പസ്‌തോലിക വിസിറ്റേറ്ററുടെയും ചുമതലകള്‍ തുടര്‍ന്നും വഹിക്കും.

മലങ്കര കത്തോലിക്കാ സഭയുടെ സുന്നഹദോസ് തീരുമാനത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നു മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക