Image

റവ. സജി എബ്രാഹാമിനു യാത്രയയപ്പു നല്കി

Published on 15 April, 2018
റവ.  സജി എബ്രാഹാമിനു യാത്രയയപ്പു നല്കി
 
കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കുവൈറ്റ് ഇടവക വികാരി റവ. സജി എബ്രാഹാമിനും കുടുംബത്തിനും യാത്രയയപ്പു നല്‍കി. ഏപ്രില്‍ 13 നു എന്‍ഇസികെ ചര്‍ച്ച് ആന്‍ഡ് പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇടവക വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസും അക്കൗണ്ടന്റ് ബിജു സാമുവേലും ഇടവകയ്ക്കുവേണ്ടി ഉപഹാരങ്ങള്‍ സമ്മാനിച്ചു. സെക്രട്ടറി എ.ജി. ചെറിയാന്‍, ട്രഷറര്‍ റെജു ഡാനിയേല്‍, തോമസ്. എം. ജോണ്‍, ബോണി. കെ. എബ്രഹാം, ലെനി തോമസ്, ബോബി ചെറിയാന്‍, എബ്രഹാം മാത്യു, ജോര്‍ജ് ചെറിയാന്‍, പ്രഫ. തോമസ് വര്‍ഗീസ്, മാത്യു ജോര്‍ജ്, ഒ.ജി. മാത്യു ഇടിക്കുള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മറുപടി പ്രസംഗത്തില്‍ റവ.സജി എബ്രാഹാമും ഭാര്യ സിന്ധു സജിയും ഇടവക നല്കിയ എല്ലാ സ്‌നേഹത്തിനും കരുതലിനായും നന്ദി പറഞ്ഞു. ഇടവകയുടെ ക്വയര്‍ ഗാനശുശ്രൂഷക്കു നേതൃത്വം നല്കി. ജോണ്‍ തോമസിന്റെ പ്രാര്‍ഥനയോടെ യോഗം സമാപിച്ചു. 

റവ. സജി എബ്രഹാം കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബമായി കുവൈറ്റില്‍ താമസിച്ചു ഇടവക വികാരിയായി ആത്മീയ ശുശ്രൂഷകള്‍ ചെയ്തു വരികയായിരുന്നു. െ്രെകസ്തവ സഭകളുടെ കൂട്ടായ്മയായ കെഇസിഎഫിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക