Image

വീണ്ടും വെടിക്കെട്ടപകടം, ഇത്തവണ അങ്കമാലി കറുകുറ്റി അസീസിനഗര്‍ കപ്പേള പ്രദക്ഷിണത്തില്‍, ഒരു മരണം, നിരവധി പേര്‍ക്കു ഗുരുതര പരിക്ക്‌

Published on 15 April, 2018
വീണ്ടും വെടിക്കെട്ടപകടം, ഇത്തവണ അങ്കമാലി കറുകുറ്റി അസീസിനഗര്‍ കപ്പേള പ്രദക്ഷിണത്തില്‍, ഒരു മരണം, നിരവധി പേര്‍ക്കു ഗുരുതര പരിക്ക്‌
അങ്കമാലിയില്‍ പള്ളിപെരുന്നാളിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരു മരണം. നാലു പേര്‍ക്ക് പൊള്ളലേറ്റു. സൈമണ്‍ (21) ആണ് മരിച്ചത്. അങ്കമാലി കറുകുറ്റി അസീസി നഗര്‍ കപ്പേളയിലെ തിരുനാള്‍ പ്രദക്ഷിണത്തിനിടെയാണ് അപകടം.രാത്രി എട്ടരയോടെയാണ് സംഭവം.

മെല്‍ജോ പൗലോസ്, സ്‌റ്റെഫിന്‍ ജോസ്, ജസ്റ്റിന്‍ ജെയിംസ്, ജോയല്‍ ബിജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ മെല്‍ജോ, സ്‌റ്റെഫിന്‍ എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലും ജസ്റ്റിന്‍, ജോയല്‍ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടേയും നിലഗുരുതരമാണ്
പ്രദക്ഷിണം വന്ന വഴിയില്‍ പടക്കം കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്ന് സമീപത്തെ പടക്കം സൂക്ഷിച്ചിരുന്ന മുറിയിലേക്ക് തീ പടര്‍ന്നാണ് അപകടം നടന്നത്. രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. വെട്ടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക് തീ പടര്‍ന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.

പ്രദക്ഷിണത്തിന് വേണ്ടി ആളുകള്‍ പോയ സമയത്ത് അപകടമുണ്ടായതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്നാണ് വിവരം. പ്രദേശത്ത് ചെറിയ തോതില്‍ മഴ പെയതത് മൂലം ആളുകള്‍ ഇവിടെ നിന്നും മാറിയതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. എന്നാല്‍ ഇവിടെ അനുമതി ഇല്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്നാണ് വിവരം.
2016 ഏപ്രില്‍ 10നാണ് രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച് കേരളത്തില്‍ അവസാനമായി നടുക്കുന്ന വെടിക്കെട്ട് അപകടം നന്നത്. കേരളചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3:30 പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം. ഇതില്‍ ഔദ്യോഗിക കണക്ക് പ്രകാരം 110 പേര്‍ കൊല്ലപ്പെട്ടു. 300ലധികം ജനങ്ങള്‍ക്ക് പരിക്കും സംഭവിച്ചു. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്ബപ്പുരയില്‍ തീപിടിച്ചായിരുന്നു ദുരന്തം ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്.

രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് ദുരന്തത്തിനു കാരണമായത്. മത്സരക്കമ്ബമുള്ള വെടിക്കെട്ട് ജില്ലാ അധികൃതര്‍ നേരത്തേ തടഞ്ഞിരുന്നു. എന്നാല്‍ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം അധികൃതര്‍ വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്.
Join WhatsApp News
കപ്യാർ 2018-04-16 16:39:06
വെടിക്കെട്ട് നടത്തി ആളുകളെ ബുദ്ധിമുട്ടിക്കണം എന്ന് ഏതു കിതാബിൽ ആണ് പറഞ്ഞിരിക്കുന്നത്. ആ മരിച്ച കുടുംബത്തിന് നഷ്ടം സംഭവിച്ചു. പെള്ളലേറ്റു കിടക്കുന്നവന്റെ അവസ്ഥ ദയനീയവും. എന്തെ ഈ മലയാളികൾ ഇങ്ങിനെ മൊണ്ണകൾ ആയിപ്പോയി. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക