Image

കെ.വി തോമസ് എം.പിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

Published on 15 April, 2018
കെ.വി തോമസ് എം.പിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍
കെ.വി തോമസ് എം.പി ജീവിക്കാന്‍ പഠിച്ചയാളാണെന്നു പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ അഡ്വ. ജയശങ്കര്‍. നരേന്ദ്ര മോദിയെ കുറിച്ച് വാചാലനായി വിവാദത്തിലായ കെവി തോമസ് ജീവിക്കാന്‍ പഠിച്ചയാളാണ്. ഇനി, കെപിസിസി പ്രസിഡന്റ്, കേരള മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളേ മാഷിനു കിട്ടാന്‍ ബാക്കിയുള്ളൂ. കൊച്ചിക്കായലില്‍ തിരുതയുണ്ടെങ്കില്‍ അതും വൈകാതെ കരഗതമാകുമെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു.

മോദിയുടെ മഹത്വം കേരളത്തിലെ ചില ഖദര്‍ധാരികള്‍ക്ക് ഇനിയും മനസിലായിട്ടില്ല. മാഷിനോട് വിശദീകരണം ചോദിക്കുമെന്നാണ് ഹസ്സന്‍ജിയുടെ ഭീഷണി. ഈ ഓലപ്പാമ്പു കണ്ടാല്‍ പേടിക്കുന്നവനല്ല പ്രൊഫ കെവി തോമസ്. ഹൈക്കമാന്‍ഡില്‍ ഹസ്സനേക്കാള്‍ പിടിപാടുണ്ട് അദ്ദേഹത്തിന്. ഒരു നടപടിയും ഉണ്ടാവില്ല. ഇനി അഥവാ നടപടി എടുത്താലും പുല്ലാണ്. മാഷ് നല്ലനേരം നോക്കി ബിജെപിയില്‍ ചേരും. നരേന്ദ്രമോദി പ്രിയങ്കരന്‍ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിക്കും. 2019 ല്‍ സഹമന്ത്രിയല്ല, ക്യാബിനറ്റ് മന്ത്രിയാകും എന്ന് ഉറപ്പാണെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക