ഐപിഎല്‍ മത്സരത്തിനിടെയും ലൈംഗീകാതിക്രമം. യുവതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ശനിയാഴ്ച്ച നടന്ന മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മത്സരത്തിനിടെയാണ് സംഭവം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് ഗെന്ദ്രാജ് ദാദുലാല് സത്നമി (26) എന്നയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇയാള്‍ സ്റ്റേഡിയത്തില്‍ വെള്ളം വില്ക്കുന്നയാളാണെന്നാണ് വിവരം. എന്നാല്‍ സംഭവത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഞെട്ടിക്കുന്ന പീഡന വിവരങ്ങളാണ് രാജ്യത്തു നിന്ന് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെയാണ് ഐപിഎല്‍ സ്റ്റേഡിയത്തില്‍ നിന്നും ലൈംഗിക പീഡന വിവരങ്ങള്‍ പുറത്തു വരുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും കൂടുതല്‍ ബലാത്സംഗ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നതിനിടെ ഐപിഎല്ലില്‍ നിന്നും പോലും ഇത്തരം വാര്‍ത്തകള്‍ ഉയരുന്നതിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.