Image

സിദ്ദരാമയ്യ ചാമുണ്ഡേശ്വരിയില്‍; കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

Published on 15 April, 2018
സിദ്ദരാമയ്യ ചാമുണ്ഡേശ്വരിയില്‍; കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി
ബലാത്സംഗ വാര്‍ത്തകളില്‍ രാജ്യം ഉലഞ്ഞു നില്‍ക്കവേ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ്സ് പുറത്തിറക്കി. മുഖ്യമന്ത്രി സിദ്ദരാമയ്യ മൈസൂരുവിലെ ചാമുണ്ഡേശ്വരിയില്‍ മത്സരിക്കും. മലയാളികളായ കെ.ജെ.ജോര്‍ജ്, യു.ടി.ഖാദര്‍ എന്നിവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.

നേരത്തെ സിദ്ദരാമയ്യ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചാമുണ്ഡേശ്വരിയില്‍ മാത്രമാണ് അദ്ദേഹത്തിന്റെ പേരുള്ളത്. സിദ്ധരാമയ്യ നേരത്തെ മത്സരിച്ചിരുന്ന വരുണ മണ്ഡലത്തില്‍ മകന്‍ ഡോ. യതീന്ദ്രയാണ് മത്സരിക്കുന്നത്.
224 അംഗ നിയമസഭയിലേക്ക് മെയ് 12നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. മെയ് 15ന് വോട്ടെണ്ണലും. കര്‍ണാടകയിലെ അഞ്ച് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. 

മുഖ്യപ്രതിപക്ഷമായ ബിജെപി തങ്ങളുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ആദ്യഘട്ടപട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യദ്യൂരപ്പ ശികരിപുരയില്‍ നിന്നാണ് ജനവിധി തേടുന്നത്. എന്നാല്‍, നിറം മങ്ങി നില്‍ക്കുന്ന സംഘപരിവാര്‍ പരിവേഷം കര്‍ണാടകയില്‍ യദ്യൂരപ്പയുടെ സ്ഥാനം എവിടെയെത്തിക്കുമെന്നു കണ്ടറിയണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക