കഠുവ (ജമ്മു കശ്മീര്‍): കഠുവയില്‍ എട്ട് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി. കേസില്‍ എട്ട് പ്രതികളാണുള്ളത്. തങ്ങള്‍ കുറ്റക്കാരല്ലെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും പ്രതികള്‍ ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചു.
കേസ് ഏപ്രില്‍ 28 ന് വീണ്ടും പരിഗണിക്കും.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി സഞ്ജി റാമിന്റെ മകള്‍ രംഗത്തെത്തി. കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് ബലാത്സംഗക്കേസല്ല, കൊലപാതക കേസാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.