കത്വ ബലാത്സംഗ കേസ് ; ജമ്മു സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
chinthalokam
16-Apr-2018

ജമ്മു : കത്വ ബലാത്സംഗ കേസ് ജമ്മു സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഈ മാസം 27നകം രേഖാ മൂലം മറുപടി നല്‍കണം. വിചാരണ സംസ്ഥാനത്തിന് പുറത്തു വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. പെണ്‍കുട്ടിയുടെ കുടുംബത്തിനും, അഭിഭാഷകയ്‌ക്കും മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിനോടും പൊലീസിനോടും കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിചാരണ മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചതിനാല്‍ സംസ്ഥാനത്തെ കേസിന്റെ വിചാരണ ഈ മാസം 28ലേക്ക് മാറ്റിവച്ചിരുന്നു.
ജമ്മുവില്‍ കേസ് നടന്നാല്‍ കേസിലെ രാഷ്ട്രീയ ഇടപെടല്‍ കാരണം നീതി ലഭിക്കില്ലെന്ന ഭയമുണ്ടെന്നും അതിനാല്‍ വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണമെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും താനും മാനഭംഗത്തിന് ഇരയായേക്കാമെന്ന് ഭയക്കുന്നതായും കുടുംബത്തിന് വേണ്ടി ഹാജരാവുന്ന അഭിഭാഷക ദീപിക് രാജ്‌വത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Facebook Comments