Image

ഫൊക്കാനയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ആസ്ഥാനം

Published on 21 March, 2012
ഫൊക്കാനയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ആസ്ഥാനം
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയ്‌ക്ക്‌ സ്വന്തമായി ഒരു ആസ്ഥാനമെന്ന ചിരകാലാഭിലാഷം സഫലമാകുകയാണെന്ന്‌ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു. മാര്‍ച്ച്‌ 17 ശനിയാഴ്‌ച ന്യൂയോര്‍ക്ക്‌ ക്യൂന്‍സിലെ 26 ടൈസന്‍ സെന്ററില്‍ ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണ്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ കിക്ക്‌ഓഫില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫൊക്കാനയുടെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന ന്യൂയോര്‍ക്കില്‍ സ്വന്തമായി ഒരു കെട്ടിടം വേണമെന്ന ആശയം ഉരുത്തിരിഞ്ഞിട്ട്‌ ഏറെ നാളുകളായി. താന്‍ പ്രസിഡന്റായിരിക്കേ അതേക്കുറിച്ചുള്ള ചര്‍ച്ചകളും മറ്റും നടന്നിരുന്നു. ഇപ്പോള്‍ അതിന്‌ പച്ചക്കൊടി കാണിച്ചിരിക്കുകയാണെന്ന്‌ പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു.

ഹൂസ്റ്റണ്‍ കണ്‍വന്‍ഷനു മുന്‍പുതന്നെ ന്യൂയോര്‍ക്കില്‍ ഫൊക്കാനയുടെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ഉണ്ടാകുമെന്ന വിശ്വാസത്തോടെ മുന്നോട്ടു പോകുകയാണ്‌. എല്ലാവരുടേയും സഹായസഹകരണങ്ങളും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഹൂസ്റ്റണ്‍ കണ്‍വന്‍ഷനിലേക്ക്‌ എല്ലാവരേയും അദ്ദേഹം സ്വാഗതം ചെയ്‌തു.
ഫൊക്കാനയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ആസ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക