Image

രാസായുധം പ്രയോഗിച്ചാല്‍ വീണ്ടും ആക്രമിക്കും: നിക്കി ഹേലി

പി. പി. ചെറിയാന്‍ Published on 16 April, 2018
രാസായുധം പ്രയോഗിച്ചാല്‍ വീണ്ടും ആക്രമിക്കും: നിക്കി ഹേലി
വാഷിങ്ടന്‍ ഡിസി: ആസാദ് ഭരണകൂടം സ്വന്തം ജനങ്ങള്‍ക്കു നേരെ വീണ്ടും രാസായുധം പ്രയോഗിക്കുകയാണെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നു യുഎന്‍ അംബാസഡര്‍ നിക്കി ഹേലി  മുന്നറിയിപ്പ് നല്‍കി. സിറിയയിലെ രാസായുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്കു നേരെ നൂറില്‍പരം മിസ്സൈലുകള്‍ അയച്ചു. അമേരിക്ക സഖ്യകക്ഷികളുമായി ചേര്‍ന്നു നടത്തിയ ആക്രമണത്തിനുശേഷം പ്രസിഡന്റ് ബാഷാര്‍ ആസാദ് ഒരു പാഠം പഠിച്ചിട്ടില്ലെങ്കില്‍ അടുത്ത അക്രമണം ആസാദിനെ തികച്ചും വേദനിപ്പിക്കുന്നതായിരിക്കുമെന്നും ഹേലി പറഞ്ഞു. ആസാദിന്റെ പ്രവര്‍ത്തിയെ പൈശാചികം എന്നാണു നിക്കി വിശേഷിപ്പിച്ചത്.
ഏപ്രില്‍ 16 ഞായര്‍ അമേരിക്കയിലെ പ്രധാന ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നിക്കി ഹേലി നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ച സൈനീകര്‍ നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് ട്വിറ്ററിലൂടെ നല്‍കിയ സന്ദേശത്തെ നിക്കി ഹേലി  സ്വാഗതം ചെയ്തു.

2003 ല്‍ ഇറാഖ് യുദ്ധം അവസാനിച്ചപ്പോള്‍ അന്നു പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് നടത്തിയ പ്രസ്താവനയാണ് ട്രംപ് സിറിയന്‍ അക്രമണത്തിനുശേഷം ആവര്‍ത്തിച്ചത്. ദൗത്യം പൂര്‍ത്തീകരിച്ചുവെന്നായിരുന്നു ബുഷ് വിശേഷിപ്പിച്ചത്.

സിറിയയില്‍ അമേരിക്കന്‍ സൈന്യം ഏറ്റെടുത്ത പ്രവര്‍ത്തികള്‍ തുടരേണ്ടതുണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കപ്പെടണമെന്നും ഹേലി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക