Image

സിനിമയിലെ വുമന്‍ ഇന്‍ കലക്ടീവിനെതിരെ ആലപ്പി അഷ്‌റഫ്

Published on 16 April, 2018
സിനിമയിലെ വുമന്‍ ഇന്‍ കലക്ടീവിനെതിരെ ആലപ്പി അഷ്‌റഫ്
സിനിമയിലെ വനിതാ സംഘടന വുമന്‍ ഇന്‍ കലക്ടീവിനെതിരെ സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്.

'ഉന്നവയിലെയും കഠ്വയിലെയും പീഡനങ്ങള്‍ WCC അറിഞ്ഞില്ലേ ? 8 വയസ്സുകാരിയെ 8 ദിവസം കൊണ്ട് ഇഞ്ചിഞ്ചായ്, അതിക്രൂരമായ് നിരവധി പേര്‍ നിരവധി തവണ മാനഭംഗപ്പെടുത്തി. അവസാനം കല്ലുകൊണ്ടു തലക്കടിച്ചു കൊന്നത്. ലോകംം മുഴുവന്‍ ഈ ക്രൂരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും WCC എന്ന സംഘടനക്ക് ഒന്നും പറയാനില്ലേ.. ഒരു വരി പ്രതിഷേധം...?

ഒരുപക്ഷേ ഐക്യരാഷ്ട്ര സംഘടനാ തലവന്‍, 'ഭയാനകം അതിക്രൂരം' എന്നു അപലപിച്ചത് അവര്‍ക്കു വേണ്ടിയാണന്ന് കരുതിക്കാണും...അല്ലങ്കില്‍ ദളിതരും ന്യൂനപക്ഷവും സംഘടനയില്‍ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല. അതുമല്ലെങ്കില്‍ ഈ സംഘടന ദിലീപിനെ നേരിടാന്‍ വേണ്ടി മാത്രമുള്ളതാണോ എന്നും അറിയില്ല...

സഹോദരിമാരെ ഇനിയും നിങ്ങള്‍ക്ക് പ്രതികരിക്കാന്‍ സമയമുണ്ട്.. അല്ലെങ്കില്‍ WCC എന്ന സംഘടന വെറും വെയ്സ്റ്റ് സിനിമ സെലിബ്രിറ്റിസ് എന്ന അര്‍ത്ഥത്തിലായിപ്പോകില്ലേ.. .?'-
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക