Image

ഫിലാഡല്‍ഫിയയില്‍ ആവേശകരമായ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം

ജോസ് മാളേയ്ക്കല്‍ Published on 16 April, 2018
ഫിലാഡല്‍ഫിയയില്‍ ആവേശകരമായ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം
ഫിലാഡല്‍ഫിയ: മതബോധനസ്കൂള്‍ കുട്ടികളൂടെ വിശ്വാസപരിപോഷണത്തിന്റെ ഭാഗമായി ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടത്തപ്പെട്ട ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം മല്‍സരാര്‍ത്ഥികളുടെ ഉന്നതനിലവാരം, ശാസ്ത്രീയമായ ക്രമീകരണം എന്നിവയാല്‍ ശ്രദ്ധേയമായി. പതിവു സ്‌പെല്ലിംഗ് ബീകളില്‍നിന്നു വ്യത്യസ്തമായി ബൈബിളിലെ തെരഞ്ഞെടുക്കപ്പെട്ട ബുക്കില്‍ നിന്നുള്ള വാçകള്‍ കോര്‍ത്തിണക്കി നടത്തപ്പെട്ട സ്‌പെല്ലിംഗ് ബീ, മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം കാണികളിലും ആവേശമുണര്‍ത്തി.

ഇടവകയിലെ മദേഴ്‌സ് ഫോറം മുന്‍ പ്രസിഡന്റും, പള്ളിയുടെ മേല്‍നോട്ടത്തില്‍ നടത്തിയിരുന്ന ഡേ കെയര്‍ അദ്ധ്യാപികയും ആയിരുന്ന ദിവംഗതയായ സാറാ യോഹന്നാന്റെ സ്മരണാര്‍ത്ഥം ആയിരുന്നു ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം നടത്തപ്പെട്ടത്. സാറാ യോഹന്നാന്റെ സഹോദരി ഗ്രേസി മോഡി ആണ് സ്‌പെല്ലിംഗ് ബീ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തത്.

മാര്‍ച്ച് മാസത്തില്‍ നടത്തിയ ഫെയ്ത്ത്്‌ഫെസ്റ്റിന്റെ ഭാഗമായിട്ടായിരുന്നു ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം സംഘടിപ്പിച്ചത്. ക്ലാസുകളില്‍ പഠിച്ച അറിവിന്റെ വെളിച്ചത്തില്‍ കുട്ടികളുടെ നൈസര്‍ഗിക കലാവാസനകള്‍ ചിത്രരചനയിലൂടെയും, ഭക്തിഗാനങ്ങളിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും, ബൈബിള്‍ കഥാപാത്ര അëകരണത്തിലൂടെയും, ബൈബിള്‍ വായന, ബൈബിള്‍ കഥാകഥനം, ബൈബിള്‍ വാക്കുകളുടെ ശരിയായ ഉച്ഛാരണവും, സ്‌പെല്ലിംഗും എന്നിവയിലൂടെയും അവതരിപ്പിച്ച് ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ സണ്‍ഡേ സ്കൂള്‍ æട്ടികള്‍ക്ക് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഫെയ്ത്ത്‌ഫെസ്റ്റ്.

ചെറുപ്രായത്തില്‍ æട്ടികളില്‍ ക്രൈസ്തവ വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷിക മൂല്യങ്ങളും, പ്രകൃതിസ്‌നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതും സ്‌പെല്ലിംഗ് ബീയിലൂടെ ലക്ഷ്യമിട്ടിരുന്നു.

ഏപ്രില്‍ 15 ഞായറാഴ്ച്ച ദിവ്യബലിയ്ക്കുശേഷം നടത്തപ്പെട്ട സാറാ യോഹന്നാന്‍ മെമ്മോറിയല്‍ രണ്ടാമത് ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം മല്‍സരാര്‍ത്ഥികള്‍ക്കും, കാണികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നു. മിഡില്‍സ്കൂള്‍, ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ നിന്ന് 47 കുട്ടികള്‍ മല്‍സരത്തില്‍ പങ്കെടുത്തു.

ഇടവക വികാരി റവ. ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പില്‍ ബൈബിള്‍ ബീ മല്‍സരം ഉത്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ റോഷിന്‍ പ്ലാമൂട്ടില്‍, മോഡി ജേക്കബ്, ജോസ് തോമസ്, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാളേയ്ക്കല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ലീനാ ജോസഫ്, അവാര്‍ഡ് സ്‌പോണ്‍സര്‍ ഗ്രേസി മോഡി, പി.റ്റി.എ. ഭാരവാഹികളായ തോമസ് ചാക്കോ (ബിജു), സുനില്‍ തോമസ് എബ്രാഹം എന്നിവêം, മതബോധനസ്കൂള്‍ കുട്ടികളും, അദ്ധ്യാപകരും, മാതാപിതാക്കളും ഉത്ഘാടനചടങ്ങിന് സാക്ഷ്യം വഹിച്ചു.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അബിഗെയില്‍ ചാക്കോ ബൈബിള്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യനും, ആറാം ക്ലാസ് വിദ്യാര്‍ത്ഥി ജോണ്‍ സോജന്‍ റണ്ണര്‍ അപ്പും ആയി. വിജയികള്‍ക്ക് സാറാ യോഹന്നാന്റെ സ്മരണാര്‍ത്ഥം ഗ്രേസി മോഡി സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ നല്‍കി ആദരിച്ചു.

മതാദ്ധ്യാപകരായ ഡോ. ബിന്ദു മെതിക്കളം, റോസ് മേരി ജോര്‍ജ്, അലക്‌സ് പടയാറ്റില്‍, അഞ്ജു ജോസ് എന്നിവര്‍ സ്‌പെല്ലിംഗ് ബീ ജഡ്ജിമാരായും, ലീനാ ജോസഫ്, ജെന്നി ചാക്കോ, ജ്യോതി എബ്രാഹം എന്നിവര്‍ ഹോസ്റ്റുമാരായും നല്ലപ്രകടനം കാഴ്ച്ചവച്ചു.
ഫോട്ടോ: എബിന്‍ കളത്തില്‍ / ജോസ് തോമസ്
ഫിലാഡല്‍ഫിയയില്‍ ആവേശകരമായ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം ഫിലാഡല്‍ഫിയയില്‍ ആവേശകരമായ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം ഫിലാഡല്‍ഫിയയില്‍ ആവേശകരമായ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം ഫിലാഡല്‍ഫിയയില്‍ ആവേശകരമായ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം ഫിലാഡല്‍ഫിയയില്‍ ആവേശകരമായ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം ഫിലാഡല്‍ഫിയയില്‍ ആവേശകരമായ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം ഫിലാഡല്‍ഫിയയില്‍ ആവേശകരമായ ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക