Image

വസന്തം വരവായി(കവിത: സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)

സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി Published on 17 April, 2018
വസന്തം വരവായി(കവിത: സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
പുല്‍നാമ്പുകള്‍ ഇളക്കി,
കുഞ്ഞിയിലകള്‍ വിടര്‍ത്തി,
പൂക്കുട ചൂടി,
കുഞ്ഞിളം കാറ്റില്‍ രഥത്തില്‍,
ആര്‍ഭാടമായി ആഘോഷമായി,
പൊയ്‌പോയ വസന്തം ഇന്ന് 
വീണ്ടും വരവായി.

ഭാരങ്ങള്‍യെല്ലാം വലിച്ചെറിഞ്ഞ്
മഞ്ഞും മഴയുമായി ഇരുട്ടില്‍
തപ്പിനടന്ന നീലാംബരം,
ഉടയാടകള്‍യെല്ലാം മാറ്റി
മുകളില്‍ നീണ്ടു നിവര്‍ന്ന് കിടപ്പൂ.

മാമരചില്ലികള്‍ പൊട്ടിമുളച്ചയവ
ഇലയും പൂക്കളുമായി കാറ്റില്‍ ഉലയവേ
കിളികള്‍ അതു കണ്ടുപാടി
'വീണ്ടും വസന്തം വരവായി
എന്‍തൊടികളില്‍ എന്‍തൊടികളില്‍'
പുലര്‍ക്കാലം അത് ഏറ്റുപാടി
ഒരു വസന്തോത്സവ ഗാനമായി

വസന്തം വരവായി(കവിത: സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക