Image

സൗത്ത് കരോളിന ജയിലില്‍ കലാപം 7 പേര്‍ കൊല്ലപ്പട്ടു പതിനേഴ് പേര്‍ക്ക് പരിക്ക്

പി പി ചെറിയാന്‍ Published on 17 April, 2018
സൗത്ത് കരോളിന ജയിലില്‍ കലാപം 7 പേര്‍ കൊല്ലപ്പട്ടു പതിനേഴ് പേര്‍ക്ക് പരിക്ക്
സൗത്ത് കരോളിന: സൗത്ത് കരോളിനായിലെ കൊടും ക്രിമിനലുകളെ പാര്‍പ്പിച്ചിരിക്കുന്ന ഏറ്റവും സുരക്ഷിതത്വമുള്ള ജയിലില്‍ ഞായറാഴ്ച വൈകിട്ട് 7.30 ന് ശേഷം നടന്ന കലാപത്തില്‍ ഏഴ് ജയില്‍ പുള്ളികള്‍ കൊല്ലപ്പെടുകയും, പതിനേഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഏപ്രില്‍ 16 തിങ്കളാഴ്ച ലികൗണ്ടി കൗറോണര്‍ ലാറി ലോഗന്‍ പറഞ്ഞു. ജയിലധികൃതരില്‍ ആര്‍ക്കും പരിക്കില്ല. കയ്യില്‍ കിട്ടിയ കത്തികളുമായാണ് പ്രതികള്‍ പരസ്പരം ഏറ്റുമുട്ടിയത്.

1993 മുതല്‍ തുറന്ന് ഈ ജയില്‍ 1500 പ്രതികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. 25 വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ നടക്കുന്ന കലാപമാണിത്.

ഗുണ്ടാ സംഘാംങ്ങള്‍ നമ്മിലുള്ള പകയാണ് കലാപത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.

കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ വിശദ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തി.

കലാപം അമര്‍ച്ച ചെയ്യുന്നതില്‍ പങ്കെടുത്ത എല്ലാവരും സുരക്ഷിതരാണന്നും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൗത്ത് കരോളിന ജയിലില്‍ കലാപം 7 പേര്‍ കൊല്ലപ്പട്ടു പതിനേഴ് പേര്‍ക്ക് പരിക്ക്
സൗത്ത് കരോളിന ജയിലില്‍ കലാപം 7 പേര്‍ കൊല്ലപ്പട്ടു പതിനേഴ് പേര്‍ക്ക് പരിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക